അദാനി കമ്പനി ഉപദേഷ്ടാവ് പരിസ്ഥിതി മന്ത്രാലയം പാനലിൽ; നടപടിയെ വിമർശിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഉപദേഷ്ടാവിനെ പരിസ്ഥിതി മന്ത്രാലയത്തിന്റെ പാനലിൽ ഉൾപ്പെടുത്തിയ നടപടി വിവാദമാകുന്നു. താൽപര്യങ്ങളുടെ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ പാർട്ടികൾ നടപടിയെ വിമർശിച്ചു. ജലവൈദ്യുതി, നദീതട സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി സെപ്റ്റംബറിൽ പുനഃസംഘടിപ്പിച്ചപ്പോഴാണ് ഏഴംഗ സമിതിയിൽ അദാനി കമ്പനി ഉപദേഷ്ടാവ് ജനാർദൻ ചൗധരിയും ഉൾപ്പെട്ടത്. ഒക്ടോബർ 17, 18 തീയതികളിൽ ചേർന്ന സമിതിയുടെ ആദ്യ യോഗത്തിൽ പരിഗണനക്ക് വന്ന വിഷയങ്ങളിലൊന്ന് അദാനിRead More →



