ആറാം ദിവസവും തകർന്ന് ഓഹരി വിപണി; നിക്ഷേപകർക്ക് ഒറ്റദിവസം നഷ്ടമായത് 2.95 ലക്ഷം കോടി
മുംബൈ: ഇസ്രായേൽ-ഹമാസ് യുദ്ധം ആഗോള തലത്തിലുണ്ടാക്കിയ പരിഭ്രാന്തിയുടെ പിടിയിൽനിന്ന് മോചനം നേടാനാകാതെ ഇന്ത്യൻ ഓഹരി വിപണിയും. തുടർച്ചയായ ആറാം ദിവസവും വൻ തകർച്ചയെ നേരിട്ട വിപണി നിർണായക പിന്തുണാ ലെവലുകൾ ഭേദിച്ച് താഴേക്കു പതിച്ചു. വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിച്ചതും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായി. നിക്ഷേപകർക്ക് ഒറ്റദിവസം കൊണ്ട് 2.95 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 17.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്.Read More →


