വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ഷെന്‍ ഹുവ 15 എന്ന കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. പതിറ്റാണ്ടുകളായി കേരളം കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ കപ്പല്‍. ഞായറാഴ്ചയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔപചാരിക ഉദ്ഘാടനം. രാജ്യത്തെ ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യമായി വിഴിഞ്ഞം മാറുമെന്നാണ് പ്രതീക്ഷ. ലോകത്തെ ഏറ്റവും മികച്ച ക്രെയ്ന്‍Read More →

സംസ്ഥാനത്തെ ഇന്ധന വില്പന ഗണ്യമായി കുറഞ്ഞു

കൊച്ചി: ഇന്ധനവിലയിലെ അധികനികുതി സംസ്ഥാനത്തെ പെട്രോൾ ഡീസൽ വില്പന ഗണ്യമായി കുറയ്ക്കുന്നതായി കണക്കുകൾ. ഡീസൽ വില്പനയിൽ ആദ്യപാദത്തിൽ മുൻ വർഷത്തേക്കാൾ 10ശതമാനവും രണ്ടാം പാദത്തിൽ 18ശതമാനവുമാണ് ഇടിവ് വന്നിട്ടുള്ളത്. അതേസമയം നികുതിഭാരം കുറവുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഒരൊറ്റ ദിവസത്തെ പരിശോധനയിൽ മാത്രം 320 കോടി രൂപയുടെ അനധികൃത ഇന്ധന കടത്താണ് സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. കൊച്ചിയിലെത്തിയ ഇതരസംസ്ഥാന ട്രക്കുകൾ കളമശ്ശേരി ഭാഗത്താണ് കൂട്ടമായി പാർക്ക് ചെയ്തിരിക്കുന്നത്. എന്നാൽRead More →

ഗംഗാ ജലത്തിനും ജി.എസ്.ടി ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര പരോക്ഷ നികുതി വകുപ്പ്. ഗംഗാ ജലം പൂജാ വസ്തുവാണെന്നും അത് ജി.എസ്.ടിക്ക് കീഴിൽ വരില്ലെന്നും പരോക്ഷ നികുതി വകുപ്പ് അറിയിച്ചു. പൂജാ വസ്തുക്കൾക്ക് 2017ൽ ജി.എസ്.ടി അവതരിപ്പിച്ചപ്പോൾ മുതൽ നികുതി ഈടാക്കിയിരുന്നില്ലെന്നും പരോക്ഷ നികുതി വകുപ്പ് വിശദീകരിച്ചു. പൂജവസ്തുക്കൾക്ക് നികുതി ഈടാക്കണോയെന്ന കാര്യം കൗൺസിലിന്റെ 14,15 യോഗങ്ങളിൽ ചർച്ചയായിരുന്നു. ഒടുവിൽ നികുതി ഈടാക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് എത്തിയതെന്നും വകുപ്പ് വിശദീകരിച്ചു. ഗംഗാRead More →

ദുബൈ: ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമത്​. ലുലു ഗ്രൂപ്പ്​ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ എം.എ.യൂസഫ് അലിയാണ്​ മലയാളികളിൽ ഒന്നാം സ്ഥാനത്ത്​. ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്​. മുൻവർഷത്തെ പട്ടികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 68 ശതകോടി ഡോളർ ആസ്തിയുമായി രണ്ടാംRead More →

2050ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറും: അതനു ചക്രവർത്തി

ന്യൂഡൽഹി: ശക്തമായ ഉപഭോഗവും കയറ്റുമതിയും വഴി 2050 ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ചെയർമാനും മുൻ സാമ്പത്തിക കാര്യ സെക്രട്ടറിയുമായ അതനു ചക്രവർത്തി ബുധനാഴ്ച പറഞ്ഞു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ ഈ വർഷം ഇന്ത്യയുടെ വളർച്ച ഏകദേശം 6.3 ശതമാനവും പണപ്പെരുപ്പം 6 ശതമാനവുമാകുമെന്ന് പ്രവചിക്കുന്നു, അതിനാൽ ജിഡിപി ഏകദേശം 10-12 ശതമാനമാകുമെന്ന് അദ്ദേഹം പറഞ്ഞു. “ഇത്തരത്തിലുള്ള വേഗത, കുറച്ച് വർഷത്തേക്ക്Read More →