ചൈനയുടെ സേവന മേഖല 8 മാസത്തിലെ താഴ്ന്ന വളര്‍ച്ചയില്‍
ചൈനയുടെ സേവന പ്രവർത്തനങ്ങൾ ഓഗസ്റ്റിൽ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വേഗതയിലാണ് വികസിച്ചതെന്ന് വ്യക്തമാക്കുന്ന സ്വകാര്യ സര്‍വെ റിപ്പോര്‍ട്ട് പുറത്തുവന്നു. കായ്ക്സിന്‍/എസ്&പി ഗ്ലോബൽ സർവീസ് പർച്ചേസിംഗ് മാനേജേര്‍സ് ഇന്‍റക്സ് (PMI) ജൂലൈയിലെ 54.1 ൽ നിന്ന് ഓഗസ്റ്റിൽ 51.8 ആയി കുറഞ്ഞു, കോവിഡ് 19 നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കഴിഞ്ഞ ഡിസംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വായനയാണിത്. സൂചികയില്‍ 50 പോയിന്‍റിനു മുകളില്‍ വികാസത്തെയും അതിനു താഴെയുള്ളത് സങ്കോചത്തെയും സൂചിപ്പിക്കുന്നു. ഉത്തേജനംRead More →




