ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ട് വരെയാകാം…
ബാങ്ക് ഇടപാടുകൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ബാങ്ക് അക്കൗണ്ട് നമുക്ക് ഒഴിച്ചുകൂടാൻ കഴിയാത്തതുമാണ്. എന്നാൽ, പല ആവശ്യങ്ങൾക്കായി തുടങ്ങിയഅക്കൗണ്ടുകൾ പിന്നീട് ഉപയോഗരഹിതമായി കിടപ്പുണ്ടാകും പലർക്കും. അവ അങ്ങനെ കിടക്കുന്നതുകൊണ്ട് ചില പ്രശ്നങ്ങളുണ്ട്. ഒന്നാമത് ടെലികോളർമാർ നിങ്ങളെ വിടാതെ പിന്തുടരുന്നതിനുപിന്നിൽ ഇത്തരം ഉപയോഗരഹിതമായിക്കിടക്കുന്ന ബാങ്ക് അക്കൗണ്ടാകും. മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ് സേവനങ്ങൾ ഇപ്പോൾ നമുക്കെല്ലാം അത്യാവശ്യമാണ്. ഇവയുമായി ബന്ധപ്പെട്ട മെസേജുകളും ഇ-മെയിലുകളും നമ്മുടെ ഇൻബോക്സിൽ പെരുകുന്നത് നാം അത്ര കാര്യമാക്കുന്നുമില്ല.Read More →



