വാണിജ്യ വാഹന വാങ്ങല്‍ അനുഭവം പുനര്‍നിര്‍വചിച്ചു മാരുതി സുസുകി

കൊച്ചി: വാണിജ്യ വാഹനം വാങ്ങുന്നവര്‍ക്കായുള്ള മാരുതി സുസുകിയുടെ റീട്ടെയില്‍ ചാനല്‍ 235+ നഗരങ്ങളിലായി 325+ ഔട്ട്‌ലെറ്റുകളോടെ ഏറ്റവും വേഗത്തില്‍ വളരുന്ന ഓട്ടോമൊബൈല്‍ നെറ്റ്വര്‍ക്കുകളിലൊന്നായി മാറിയിരിക്കുന്നു. വാണിജ്യ സെഗ്മെന്റ് ഉപഭോക്താവിന്റെ വാങ്ങല്‍ അനുഭവത്തെ പുനര്‍നിര്‍വചിക്കുന്നതിനായി അവതരിപ്പിച്ച റീട്ടെയില്‍ ചാനല്‍ മൂല്യ-അവബോധമുള്ള ഉപഭോക്താക്കളുടെ സവിശേഷമായ ആവശ്യങ്ങള്‍ കണ്ടെത്തി നിറവേറ്റുന്നു. വാണിജ്യ റീട്ടെയില്‍ ചാനല്‍ ഓഫര്‍ ചെയ്യുന്ന വാഹനങ്ങളുടെ വൈവിദ്ധ്യമാര്‍ന്ന ശ്രേണിയില്‍ രണ്ട് ഇന്ധന ഓപ്ഷനുകളാണുള്ളത് – ഗ്യാസോലിനും ഫാക്ടറി ഫിറ്റഡ് എസ്-സി.എന്‍.ജി.യും. മാരുതിRead More →

യുവാക്കൾക്കായി “ഐഒബി ട്രെൻഡി” പരിചയപ്പെടുത്തി  ഇന്ത്യൻ ഓവർസീസ്  ബാങ്ക്

കൊച്ചി: രാജ്യത്തു യുവജനതക്കിടയിൽ വർദ്ധിച്ചു വരുന്ന ബാങ്കിങ് ആവശ്യങ്ങൾക്ക് മുൻഗണന നൽകി ഇന്ത്യൻ ഓവർസീസ് ബാങ്ക് ‘ഐഒബി ട്രെൻഡി’ എന്ന പേരിൽ സേവിംഗ്സ് അക്കൗണ്ട് സൗകര്യം ആരംഭിച്ചു. ചെറുതും വലുതുമായ ബാങ്കിങ് സേവനങ്ങൾ തടസ്സരഹിതമായി യുവാക്കൾക്ക്  ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ഇന്ത്യൻ ഓവർസീസ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. 21നും  38നും ഇടയിൽ പ്രായമുള്ളവർക്കായാണ് ഈ പദ്ധതി  നടപ്പിലാക്കുന്നത്.  ഐ‌ഒ‌ബി ട്രെൻ‌ഡിക്ക് ‘ഓപ്പണിംഗ് ബാലൻസ്’ ആവശ്യമില്ല. കൂടാതെ  ആദ്യ മാസത്തേക്ക് അധികRead More →

ഇന്ത്യൻ ഓവർസീസ് ബാങ്ക്  എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു

കൊച്ചി:  ഇന്ത്യൻ ഓവർസീസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി എസ്. ശ്രീമതി ചുമതലയേറ്റു. മുൻപ് കാനറബാങ്ക് ചീഫ് ജനറൽ മാനേജരായിരുന്നു. 1984ൽ കാനറാ ബാങ്കിൽ പ്രൊബേഷനറി ഓഫീസർ ആയി പ്രവേശിച്ച ശ്രീമതി ബ്രാഞ്ച് ഓപ്പറേഷൻസ്, മിഡ് & ലാർജ് ക്രെഡിറ്റുകൾ, ഹ്യൂമൻ റിസോഴ്സസ്, റിസ്ക് മാനേജ്മെന്റ് എന്നീ വിഭാഗങ്ങളിൽ രാജ്യത്തെ പല സ്ഥലങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 34വർഷത്തെ നീണ്ട ബാങ്കിംഗ് ജീവിതത്തിൽ മൂന്ന് വർഷത്തോളം മുംബൈയിലെ കഫെ പരേഡിലെ കാനറ ബാങ്കിന്റെ പ്രൈംRead More →

യുടിഐ മിഡ് കാപ് ഫണ്ട് 40 ശതമാനം ഡിവിഡന്റ്  പ്രഖ്യാപിച്ചു

കൊച്ചി:  യുടിഐയുടെ ഓപണ്‍ എന്‍ഡഡ് പദ്ധതിയായ മിഡ് കാപ് ഫണ്ട് പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് നാലു രൂപ എന്ന നിലയില്‍ 40 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 15-ന് പട്ടികയില്‍ ഉള്ള യൂണിറ്റ് ഉടമകള്‍ക്കാവും ലാഭവിഹിതം ലഭിക്കുക. റഗുലര്‍, ഡയറക്ട് വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കാവും പദ്ധതിയുടെ ഡിവിഡന്റന് അര്‍ഹത. ലാഭവിഹിതം നല്‍കുന്നതിനെ തുടര്‍ന്ന് ഇവയുടെ എന്‍എവി കുറയും. യുടിഐ മിഡ്കാപ് പദ്ധതിയുടെ ഡിവിഡന്റ് റഗുലര്‍ വിഭാഗത്തില്‍ 74.1493 രൂപയുംRead More →

കാനറാ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി കെ സത്യനാരായണരാജു ചുമതലയേറ്റു

കൊച്ചി: 2021 മാർച്ച് 10 ന് കാനറ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി കെ സത്യനാരായണരാജു ചുമതലയേറ്റു.  1988 ൽ  വിജയ ബാങ്കിൽ പ്രവേശിച്ച  അദ്ദേഹം പിന്നീട് ബാങ്ക് ഓഫ് ബറോഡയിലെ ചീഫ് ജനറൽ മാനേജരായി. 33 വർഷത്തെ നീണ്ട ബാങ്കിംഗ് ജീവിതത്തിൽ 12 വർഷമായി സ്പെഷ്യലൈസ്ഡ് കോർപ്പറേറ്റ് ബാങ്കിംഗ് ബ്രാഞ്ച് ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ  തലവനാണ്. ഷിമോഗ, വിജയവാഡ, ഹൈദരാബാദ്, മുംബൈ എന്നിവയുടെ പ്രാദേശിക തലവനായിരുന്നു. ബാങ്ക് ഓഫ് ബറോഡയുടെ സബ്സിഡിയറിയായRead More →