ഉരുളക്കിഴങ്ങ് കൃഷി വീടുകളില്‍

വീട്ടാവശ്യത്തിനുവേണ്ടിയുള്ള ഉരുളക്കിഴങ്ങ്, വീടുകളില്‍തന്നെ കൃഷിചെയ്യാം. ചെയ്യേണ്ടത് ഇങ്ങനെയാണ്, കേടില്ലാത്ത, വലുപ്പമുള്ള ഉരുളക്കിഴങ്ങുകള്‍ കടയില്‍നിന്നു വാങ്ങി ഇരുട്ടുമുറിയില്‍ തറയില്‍ നിരനിരയായി വയ്ക്കുക. അവയെ നനഞ്ഞ ചണച്ചാക്കുകൊണ്ട് മൂടുക. ഇടയ്ക്കിടെ ചാക്ക് നനച്ചുകൊടുക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 20 ദിവസം ഇങ്ങനെ സൂക്ഷിക്കണം. അപ്പോഴേക്കും കിഴങ്ങുകളില്‍ മുള വരും. മുള വന്ന കിഴങ്ങുകളെ നാലു ഭാഗമായി മുറിക്കുക. മുറിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഓരോ ഭാഗത്തിലും ഒരു മുള ഉണ്ടാവണം. ഇങ്ങനെ തയ്യാറാക്കിയ ഭാഗംRead More →

സൂചിപ്പാറയിലെ വിശേഷങ്ങള്‍

കാടായും കാട്ടരുവിയായും വെള്ളച്ചാട്ടമായുമൊക്കെ ഒരുപിടി കാഴ്ചകളാണ് വയനാട് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനല്‍ പാറ വെള്ളച്ചാട്ടം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് എപ്പോഴും ഒരുപിടി കൗതുകങ്ങള്‍ ഈ വെള്ളച്ചാട്ടം ഒരുക്കി വച്ചിട്ടുണ്ട്. ഏതു വരള്‍ച്ചയിലും വെള്ളമുണ്ടാകുമെന്നതാണ് സൂചിപ്പാറയുടെ പ്രത്യേകത. അതേ സമയം മഴക്കാലത്ത് സൂചിപ്പാറയിലേക്ക് പോകുമ്പോള്‍ അല്പം ശ്രദ്ധിക്കണം. വണ്ടിയില്‍ വരുന്നവര്‍ക്ക് കാട്ടിനുള്ളിലേക്ക് പ്രവേശിക്കണമെങ്കില്‍ കാല്‍നട തന്നെ ആശ്രയിക്കേണ്ടി വരും.Read More →

ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു

കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഹ്യുണ്ടായി സ്റ്റിക്‌സുമായി എത്തുന്നു. എട്ട് ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയായിരിക്കും സ്റ്റിക്‌സിന്റെ വില. ഉയര്‍ന്ന ബോണറ്റ്, വലിയ ക്രോമിയം ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്ലിനൊപ്പം വീതി കുറഞ്ഞ ഹെഡ്‌ലൈറ്റ്, അലുമിനിയം ഫിനീഷിങ് സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്ത് നല്‍കിയിരിക്കുന്നത്. വീതിയേറിയ അലോയി വീലുകളും ബ്ലാക്ക് ഫിനീഷിങ് ബി പില്ലറും എല്‍ഇഡി ടെയില്‍ ലാമ്പും ക്രോസ് സ്‌പോയിലറും ഒരുക്കിയിട്ടുണ്ട്. ടച്ച്Read More →

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അണുബാധകളെ പ്രതിരോധിക്കുന്നതിനും കൂണ്‍

രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. പ്രോട്ടീന്‍, വിറ്റാമിന്‍ ബി,സി,ഡി, റിബോഫ്‌ളാബിന്‍, തയാമൈന്‍, നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ്, നാരുകള്‍, എന്‍സൈമുകള്‍ മുതലായവ കുമിളില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും കൊളസ്‌ട്രോളിന്റെ അളവ് വളരെ കുറവാണ്. കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും വളരെ കുറവാണ്. പ്രകൃതിദത്ത ഇന്‍സുലിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഉത്തമം. പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ സസ്യാഹാരികള്‍ക്ക് മികച്ച ഭക്ഷണമാണിത്. ഭക്ഷണത്തിലെ പഞ്ചസാരയും കൊഴുപ്പും എളുപ്പത്തില്‍Read More →

പി.വി. സാമി സ്മാരക പുരസ്‌കാരം ടി.എസ്. കല്യാണരാമന്

കോഴിക്കോട്: പ്രമുഖ വ്യവസായിയും സ്വാതന്ത്ര്യസമര സേനാനിയുമായ പി.വി. സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പി.വി. സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡിന് കല്യാണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ അര്‍ഹനായി. 132 ഷോറൂമുകളിലായി ഇന്ത്യയിലും വിദേശത്തും വ്യാപിച്ചുകിടക്കുന്ന കല്യാണ്‍ ജുവലേഴ്‌സിന്റെ ഉടമയാണ് ടി.എസ്. കല്യാണരാമന്‍. അതി സമ്പന്നരായ 100 ഇന്ത്യക്കാരുടെ ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ആറിന്Read More →