പച്ചപ്പട്ട് വിരിച്ച് മൂന്നാര്‍
മൂന്നാര്‍, ഒരു സ്വപ്ന സുന്ദര പട്ടണമാണ്. മഞ്ഞുപുതച്ചു കിടക്കുന്ന മലമടക്കുകള്‍ക്കിടയില്‍ പച്ചഭൂപ്രകൃതിയൂടേയും കുളിരുമൂടുന്ന കാലാവസ്ഥയുടെയും പുതപ്പുമൂടി കിടക്കുന്ന ഒരു മനോഹരയിടം. മൂന്നാറിനെ ഏറ്റവും ആകര്‍ഷകമാക്കുന്നത് അവിടത്തെ തേയിലത്തോട്ടങ്ങളാണ്. നിരനിരയായ കുന്നിന്‍ മുകളിലുള്ള പച്ചപ്പട്ട് വിരിച്ച മാതിരിയുള്ള തേയിലതോട്ടങ്ങള്‍ കാണാന്‍ നല്ല ഭംഗിയാണ്. കണ്ണന്‍ദേവന്‍ മലകള്‍ എന്നായിരുന്നു ഈ ഗിരിനിരകളുടെ പഴയപേര്. തേയിലത്തോട്ടങ്ങളുടെ ഭംഗിയാണ് മൂന്നാറിനെ ഇത്രയധികം സുന്ദരിയാക്കുന്നത്. അടിമാലിയില്‍ നിന്നും മൂന്നാറില്‍ എത്തുന്നതിനു പ്രധാനമായും രണ്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ദേശീയപാതRead More →





