കാര്‍ഡിയോ വാസ്‌കുലര്‍ വ്യായാമങ്ങള്‍ (നടത്തം, ഓട്ടം, സൈക്‌ളിംഗ്, നീന്തല്‍, എയ്റോബിക് ഡാന്‍സ് ) ഓക്സിജന്‍ ഉപയോഗപ്പെടുത്താനുള്ള ശരീരത്തിന്റെ ശേഷി മെച്ചപ്പെടുത്തും. സാമാന്യം നല്ല വേഗതയില്‍ ദിവസവും അരമണിക്കൂറെങ്കിലും നടക്കുന്നത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. കലോറി എരിച്ച് കളയാന്‍ പറ്റിയ മാര്‍ഗമാണ് ഓട്ടം. കോണിപ്പടികള്‍ കയറുന്നത് ഹൃദയത്തിന് വ്യായാമം നല്‍കും. യോഗ കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ കുറച്ച് ഹൃദയത്തിനുണ്ടാകാവുന്ന തകരാറുകളെ ചെറുക്കും. മാത്രവുമല്ല, ഉത്കണ്ഠയും, മാനസിക സമ്മര്‍ദ്ദവും കുറയ്ക്കാനും യോഗ സഹായിക്കും. ഭാരോദ്വഹനRead More →

ലണ്ടന്‍: എയ്ഡ്സ് ബാധിതനായ അച്ഛനില്‍ നിന്ന് നവജാത ശിശുവിന് രോഗം ബാധിക്കാമെന്ന് പഠനം. അച്ഛന്റെ ത്വക്കിലെ സ്രവം കുട്ടിയുടെ ദേഹത്ത് പറ്റിയാല്‍ രോഗാണു പകരാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. നാല് വയസ്സ് പ്രായമുള്ള കുട്ടിയ്ക്ക് എച്ച് ഐ വി ബാധ ഉണ്ടായത് സംബന്ധിച്ച അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കുട്ടിയുടെ അമ്മ എയ്ഡ്സ് രോഗബാധിത അല്ലായിരുന്നു. അച്ഛന്റെയും കുട്ടിയുടെയും ശരീരത്തിലെ അണുബാധയുടെ ഘടന, ജീന്‍ തുടങ്ങിയവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉറവിടം അച്ഛനാണെന്ന് മനസ്സിലായത്.Read More →

ശരീരത്തിന്റെ ആരോഗ്യത്തിനെന്നപോലെ പല്ലുകളുടെ ആരോഗ്യത്തിനും പരമപ്രധാനമാണ് പോഷകങ്ങളടങ്ങിയ ഭക്ഷണം. ഇവ പല്ലുകളെയും മോണകളെയും ശക്തിപ്പെടുത്തും. പല്ലിനും മോണയ്ക്കും ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. തൈര് കഴിക്കുക. ഇതില്‍ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക്, നല്ല ബാക്ടീരിയകള്‍ വളരാന്‍ സഹായിക്കും. ഒപ്പം ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൊഴുപ്പ് കുറഞ്ഞ ഇറച്ചി, മുട്ട, ബീഫ് എന്നിവയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്Read More →

മൂത്രസഞ്ചിയെ ബാധിക്കുന്ന പലവിധ അസുഖങ്ങളില്‍ പ്രധാനമായത് മൂത്രരോഗാണുബാധയാണ്. സ്ത്രീകളില്‍ മൂത്രരോഗാണുബാധ കൂടുതലായി കാണുന്നു. മലാശയത്തിലുള്ള ബാക്ടീരിയയാണ് മൂത്രരോഗാണുബാധ ഉണ്ടാക്കുന്നത്. സ്ത്രീകളില്‍ മൂത്രനാളം ചെറുതായത് കൊണ്ട് മൂത്രരോഗാണുബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. ചില പ്രത്യേക സ്വഭാവസവിശേഷതകളുള്ള ബാക്ടീരിയ, ദീര്‍ഘനാള്‍ കത്തീറ്റര്‍ ഉള്ള രോഗികള്‍, മൂത്രം കൂടുതലായി കെട്ടിനില്‍ക്കുന്ന രോഗികള്‍ മുതലായ സാഹചര്യങ്ങളില്‍ മൂത്രരോഗാണുബാധയ്ക്ക് കൂടുതല്‍ സാദ്ധ്യതയുണ്ട്. കൂടുതല്‍ തവണ മൂത്രം പോവുക, വേദനയോടെ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, അറിയാതെ മൂത്രംRead More →

ക്ഷയരോഗത്തെപ്പറ്റി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇന്ത്യക്കുള്ളത് കനത്ത മുന്നറിയിപ്പ്. സാധാരണ രോഗികളുടെയും മരുന്നുപ്രതിരോധമുള്ള രോഗികളുടെയും എണ്ണത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ ഏറെ മുന്നിലാണ് നാം. ഏറ്റവുമധികം ജീവനുകള്‍ കവരുന്ന പകര്‍ച്ച വ്യാധിയാണ് ക്ഷയമെന്ന വസ്തുതയും റിപ്പോര്‍ട്ട് മുന്നോട്ടുവെയ്ക്കുന്നു. ഔഷധപ്രതിരോധമുള്ള ക്ഷയരോഗികളില്‍ 24 ശതമാനം പേരാണ് ഇന്ത്യയിലുള്ളത്. സാധാരണ ക്ഷയരോഗികളിലിത് 27 ശതമാനമാണ്. രണ്ടു വിഭാഗങ്ങളിലും ചൈനയാണ് രണ്ടാമത് – യഥാക്രമം 13, ഒന്‍പത് ശതമാനം വീതം. ക്ഷയരോഗികളില്‍ ഏറ്റവും ഫലപ്രദമായിRead More →