ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റിലയന്‍സ്

ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളില്‍  ഉയര്‍ന്ന റാങ്കിംഗ് നിലനിര്‍ത്തി. 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 88-ാം സ്ഥാനത്താണ് കമ്പനിയുള്ളത്. 2022 ല്‍ 104-ാം സ്ഥാനത്തായിരുന്നു കമ്പനി. 2021 ല്‍ 155 -ാം സ്ഥാനത്തായിരുന്ന റിലയന്‍സ്, ഇതിനോടകം 67 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.  ഈ വര്‍ഷത്തെ ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 റാങ്കിംഗില്‍ എട്ട് ഇന്ത്യന്‍ കമ്പനികള്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍Read More →

ടെസ്ല പൂനെയില്‍ ഓഫീസ് തുറക്കുന്നു

പൂനെ: ഓഫീസ് സ്ഥാപിക്കാനൊരുങ്ങുകയാണ് എലോണ്‍ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള ടെസ്ല ഇന്ത്യ. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായി കമ്പനി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നീക്കം. ഓഫീസ് കെട്ടിടത്തിനായി ടെസ്ല 5 വര്‍ഷ കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. പിയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ച ഇന്ത്യന്‍ വിപണിയിലേയ്ക്കുള്ള ടെസ്ലയുടെ പ്രയാണത്തില്‍ നാഴികക്കല്ലാകും. ജൂണില്‍ എലോണ്‍ മസ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. അതിന് ശേഷം നടക്കുന്ന തന്ത്രപ്രധാന ഉന്നതതല ചര്‍ച്ചയായിരുന്നുRead More →

അദാനി എന്റർപ്രൈസിന്റെ അറ്റാദായത്തിൽ 44 ശതമാനം വർധന​

ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസിന്റെ അറ്റാദായത്തിൽ 44 ശതമാനം വർധന. 2023 ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദത്തിൽ 647 കോടിയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ സമയത്ത് 497 കോടിയായിരുന്നു കമ്പനിയുടെ അറ്റാദായം. അതേസമയം, കമ്പനിയുടെ വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനം 38 ശതമാനം കുറഞ്ഞ് 25,438 കോടിയായി. കൽക്കരി വിലയിലുണ്ടായ കുറവാണ് അദാനിക്ക് തിരിച്ചടിയായത്. അദാനിയുടെ ഏഴ് എയർപോർട്ടുകളിലും യാത്രക്കാരുടെRead More →

സാമ്പത്തിക വർഷത്തിന്റെ അവസാനം എയർ ഇന്ത്യയുടെ ആകെ നഷ്ടം 14,000 കോടിയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ അവസാനം എയർ ഇന്ത്യയുടെ നഷ്ടം 14,000 കോടിയായിരിക്കുമെന്ന് റിപ്പോർട്ട്. ഇതിൽ പഴയ എൻജിനുകൾ ഒഴിവാക്കിയതിലൂടെയുണ്ടായ നഷ്ടവും ഉൾപ്പെടുന്നു. ടാറ്റ സൺസ് 13,000 കോടിയാണ് എയർ ഇന്ത്യയിൽ നിക്ഷേപിച്ചത്. എന്നാൽ, ഇതിൽ 470 പുതിയ വിമാനങ്ങൾ വാങ്ങാനായി വിനിയോഗിച്ച പണം ഉൾപ്പെടുന്നില്ല. ഇക്കണോമിക് ടൈംസാണ് എയർ ഇന്ത്യയിലെ കണക്കുകൾ പുറത്ത് വിട്ടത്. 30 ബില്യൺ ഡോളറാണ് പുതിയ വിമാനങ്ങൾ വാങ്ങാനായി കമ്പനി മുടക്കുന്നതെന്നാണ് സൂചന. ഈ തുകRead More →

സാംഘി സിമന്റിനെ ഏറ്റെടുത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ

ന്യൂഡൽഹി: സാംഘി സിമന്റിനെ ഏറ്റെടുത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അംബുജ. 5000 കോടി രൂപക്കാണ് കമ്പനിയെ അദാനി ഏറ്റെടുത്തത്. ഇതിലൂടെ 2028 ആകുമ്പോഴേക്കും സിമന്റ് ഉൽപാദനം ഇരട്ടിയാക്കുകയാണ് അദാനിയുടെ ലക്ഷ്യം. ട്വിറ്ററിലൂടെയാണ് അദാനി സാംഘിയെ ഏറ്റെടുത്ത വിവരം പ്രഖ്യാപിച്ചത്. ഏറ്റെടുക്കൽ സംബന്ധിച്ച് അംബുജ സിമന്റ്സിന്റെ പ്രസ്താവനയും പുറത്ത് വന്നിട്ടുണ്ട്. പ്രതിവർഷം 6.1 മില്യൺ ടണ്ണാണ് സാംഘി സിമന്റിന്റെ ഉൽപാദനം. ഒരു ബില്യൺ ലൈംസ്റ്റോൺ ശേഖരവും കമ്പനിക്കുണ്ട്. സാംഘി സിമന്റിനെ കൂടിRead More →