അറ്റാദായം 42.1 ശതമാനം ഉയര്‍ത്തി ഫെഡറല്‍ ബാങ്ക്
കൊച്ചി: ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്ക് ഒന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 854 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ അറ്റാദായം 600 കോടി രൂപ മാത്രമായിരുന്നു. 42.1 ശതമാനം വര്‍ദ്ധനവാണിത്. മാത്രമല്ല, പ്രതീക്ഷിച്ചതിലും ഉയര്‍ന്ന ലാഭം നേടാനും ബാങ്കിന് സാധിച്ചു. അതേസമയം അറ്റ പലിശ മാര്‍ജിന്‍ സ്മ്മര്‍ദ്ദം നേരിടുന്നുണ്ട്. വരും പാദത്തില്‍ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസ് വിശ്വസിക്കുന്നു. മൊത്തംRead More →




