ഇന്ത്യയില്‍ ചിപ്പ് നിര്‍മ്മാണ പദ്ധതി; ജപ്പാനീസ് കമ്പനിയുമായി കൈകോര്‍ക്കാന്‍ ഫോക്സ്‌കോണ്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അര്‍ദ്ധചാലക ഫാബ്രിക്കേഷന്‍ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് ഫോക്സ്‌കോണ്‍ ജപ്പാനിലെ ടിഎംഎച്ച് ഗ്രൂപ്പുമായി ചര്‍ച്ച തുടങ്ങി. സാങ്കേതിക വിദ്യ, സംയുക്ത സരംഭ പങ്കാളിത്തത്തിനാണ് തായ്വാനീസ് കമ്പനിയുടെ ശ്രമം. നേരത്തെ വേദാന്തയുമായി ചേര്‍ന്നുള്ള സെമി കണ്ടക്ടര്‍ സംയുക്ത സംരഭത്തില്‍ നിന്നും ഫോക്സ്‌കോണ്‍ പുറത്തുപോയിരുന്നു. അതേസമയം ഇന്ത്യയിലെ പദ്ധതികളില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ ചിപ്പ് നിര്‍മ്മാണ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കുമെന്ന് കമ്പനി പ്രതികരിക്കുകയായിരുന്നു. ഇന്ത്യയോട് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞ കമ്പനി, അര്‍ദ്ധRead More →

ന്യൂഡല്‍ഹി: വെള്ളിയാഴ്ച ഡോളറിനെതിരെ രൂപ നേരിയ തോതില്‍ ദുര്‍ബലമായി. അതേസമയം നാലാഴ്ചയിലെ മികച്ച പ്രതിവാര പ്രകടനം പുറത്തെടുക്കാന്‍ രൂപയ്ക്ക് സാധിച്ചിട്ടുണ്ട്. യുഎസ് ഫെഡ് റിസര്‍വ്, നിരക്ക് വര്‍ദ്ധനവില്‍ നിന്ന് പിന്മാറുമെന്ന വാര്‍ത്തയാണ് രൂപയെ ശക്തിപ്പെടുത്തിയത്. 82.1615 നിരക്കിലായിരുന്നു വെള്ളിയാഴ്ച ക്ലോസിംഗ്. വ്യാഴാഴ്ച 82.0725 ലെവലില്‍ വ്യാപാരം അവസാനിപ്പിച്ചു. പ്രതിവാര കണക്കെടുപ്പില്‍ രൂപ 0.5 ശതമാനം നേട്ടമുണ്ടാക്കി. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക വെള്ളിയാഴ്ച 15 മാസത്തെRead More →

ഫ്ലിപ്കാര്‍ട്ടുമായുള്ള കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡിന്റെ മൂല്യം കുറച്ച് ആക്സിസ് ബാങ്ക്

ന്യൂഡല്‍ഹി: ഫ്ലിപ്കാര്‍ട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡിലെ ആനുകൂല്യങ്ങള്‍ ആക്സിസ് ബാങ്ക് കുറച്ചു. പുതിയ നടപടി ഓഗസ്റ്റ് 12 ന് പ്രാബല്യത്തില്‍ വരും. ഉദാഹരണത്തിന്, ഫ്ലിപ്പ്കാര്‍ട്ടില്‍ നടത്തിയ ഫ്ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ക്ക് നേരത്തെ 5 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുമായിരുന്നു. ഓഗസ്റ്റ് 12 മുതല്‍ അത്തരം ബുക്കിംഗുകള്‍ക്ക് പരിധിയില്ലാത്ത 1.5% ക്യാഷ്ബാക്കാണ് ലഭിക്കുക. അതേസമയം ഫ്ലിപ്കാര്‍ട്ടിലെ യോഗ്യമായ മറ്റെല്ലാ ചെലവുകളും 5 ശതമാനം പരിധിയില്ലാത്ത ക്യാഷ്ബാക്ക് നേടുന്നത് തുടരും. അതുപോലെ,Read More →

ന്യൂഡൽഹി: മൊത്തവിലയിലെ പണശോഷണം തുടർച്ചയായ മൂന്നാം മാസമായ ജൂണിലും തുടർന്നു. മൊത്ത വില സൂചിക എട്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ – 4.12 ശതമാനത്തിലേക്ക് ചുരുങ്ങി. വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ഭക്ഷ്യ ഉൽപന്നങ്ങൾ, ഇന്ധനം, അടിസ്ഥാന ലോഹങ്ങൾ എന്നിവയുടെ വില കുറഞ്ഞത് മൂലമാണിത്. മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയ് മാസത്തിൽ -3.48 ശതമാനമാണ്. 2022 ജൂണിൽ ഇത് 16.23 ശതമാനമായിരുന്നു. ഏറ്റവും കുറഞ്ഞ മൊത്തവിലRead More →

എസ്.ബി.ഐയിൽ അക്കൗണ്ടില്ലാത്തവർക്കും ബാങ്കിന്റെ യോനോ ആപ് ഉപയോഗിച്ച് ഇനി മുതൽ യു.പി.ഐ ഇടപാടുകൾ നടത്താം. യോനോ ഇനി എല്ലാ ഇന്ത്യക്കാരുടേതുമായി മാറാൻ പോവുകയാണ്. ഇതിന്റെ ഭാഗമായി ആപ് ഉപയോഗിച്ച് എത് ബാങ്കിൽ അക്കൗണ്ടുള്ളയാൾക്കും യു.പി.ഐ ഇടപാട് നടത്താമെന്ന് എസ്.ബി.ഐ അറിയിച്ചു. എസ്.ബി.ഐയുടെ യോനോ ആപ് ഗൂഗ്ളിന്റെ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ് സ്റ്റോറിലും ലഭ്യമാണ്. ഇത് ഡൗൺലോഡ് ചെയ്തതതിന് ശേഷം അതിലെ രജിസ്റ്റർ നൗ ഓപ്ഷൻ ഉപയോഗിച്ച് മറ്റ് ബാങ്കിൽRead More →