സെപ്റ്റംബറിലും വില്‍പ്പന തുടര്‍ന്ന് എഫ്‍പിഐകള്‍

മുംബൈ: യുഎസ് ബോണ്ടുകളിലെ നേട്ടം ഉയര്‍ന്നത്, ശക്തമായ ഡോളർ, ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ കാരണം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (എഫ്‌പിഐ) സെപ്റ്റംബറിലെ ആദ്യ രണ്ടാഴ്ചക്കുള്ളിൽ ഇന്ത്യയിലെ ഇക്വിറ്റികളിൽ നിന്ന് 4,800 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടത്തി. മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കഴിഞ്ഞ ആറ് മാസങ്ങളിൽ തുടർച്ചയായി ഇന്ത്യൻ ഓഹരികളിലെ വാങ്ങലുകാരായിരുന്ന എഫ്‍പിഐകള്‍ ഇക്കാലയളവില്‍ 1.74 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തിയിരുന്നു. “വിപണിRead More →

മില്‍മയ്ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1.22 കോടിയുടെ മിച്ചബഡ്ജറ്റ്

തിരുവനന്തപുരം: 2023-24 വര്‍ഷത്തില്‍ 680.50 കോടി രൂപയുടെ വരവും 679.28 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍റെ (മില്‍മ) വാര്‍ഷിക ജനറല്‍ ബോഡി യോഗം പാസാക്കി. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 1.22 കോടി രൂപയുടെ ലാഭവും പ്രതീക്ഷിക്കുന്നുണ്ട്. മില്‍മ ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനത്തെ ക്ഷീരമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ പ്രമേയങ്ങളും അംഗീകരിച്ചു. സംസ്ഥാന നിയമസഭ പാസാക്കിയ കേരള സഹകരണ സംഘങ്ങള്‍ (മൂന്നാം ഭേദഗതി)Read More →

ഇന്ത്യയിൽ വാട്സാപ്പ് ചാനലുകൾ ലഭ്യമായി തുടങ്ങി

മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് സംവിധാനമായ വാട്സാപ് ഇന്ത്യയുൾപ്പെടെ 150 രാജ്യങ്ങളിൽ വാട്സാപ്പ് ചാനലുകൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. കത്രിന കൈഫ്‌, ദിൽജിത് ദോസഞ്ച്, അക്ഷയ്കുമാർ, വിജയ് ദേവർകൊണ്ട, നേഹ കക്കർ തുടങ്ങി നിരവധി പ്രശസ്തരും ഇന്ത്യൻ ക്രിക്കറ്റ് ടീമും വാട്സാപ്പ് ചാനലുകൾ ആരംഭിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പോലെ തന്നെ സ്ഥാപനങ്ങൾ, കായിക ടീമുകൾ കലാകാരന്മാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേർസ് തുടങ്ങി ആർക്കും വാട്സാപ്പ് ചാനെൽ തുടങ്ങി അപ്ഡേറ്റുകൾ നല്കാൻ ഇത്Read More →

ബാങ്ക് വായ്പാ വളർച്ച കുറയുമെന്ന് ഇക്ര

മുംബൈ: രാജ്യത്തെ ബാങ്കുകളുടെ വായ്പാ വളർച്ചാ നിരക്ക് ഈ സാമ്പത്തിക വർഷം 12.1–13.2 ശതമാനത്തിലേക്കു ചുരുങ്ങുമെന്ന് റേറ്റിങ് ഏജൻസിയായ ഇക്ര.കഴിഞ്ഞ വർഷം 15.4% ആയിരുന്നു. 2024 മാർച്ചോടെ മൊത്ത നിഷ്ക്രിയ ആസ്തി 2.8–3 ശതമാനത്തിലേക്കും കുറയും. ജൂൺ പാദത്തിൽ 3.7% ആണ്.നിക്ഷേപ വളർച്ച 9 ശതമാനത്തിലേറെ ആകുമെന്നും റിപ്പോർട്ടിലുണ്ട്. https://nacosfashions.com/nacos-men-multi-color-checked-pure-cotton-casual-shirt/Read More →

സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകൾ താഴേയ്ക്കെന്ന് വിലയിരുത്തൽ

മ്യൂച്വൽ ഫണ്ടിലെ സ്മോൾ ക്യാപ് വിഭാഗം ഈ വർഷം ഇതുവരെ ശരാശരി 24.95% വരുമാനം നൽകിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ ഏകദേശം 26.53% വരെ പല സ്‌മോൾ ക്യാപ് മ്യൂച്ചൽ ഫണ്ടുകളും ആദായം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മ്യൂച്വൽ ഫണ്ട് മാനേജർമാരും ഉപദേഷ്ടാക്കളും ചെറിയ കാലയളവിനുള്ളിൽ സൂചികകൾ വളരെ ഉയർന്നതു കാരണം സ്മോൾ ക്യാപ് വിഭാഗത്തിൽ വിലയിടിയുമായിരിക്കുമെന്ന് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുന്നു. സ്‌മോൾ ക്യാപ്, മിഡ് ക്യാപ് വിഭാഗത്തിലെ ഓഹരികൾ പലതുംRead More →