സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വൻതോതിൽ നികുതി വെട്ടിപ്പു നടക്കുന്ന സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കാൻ തയാറാകാതെ സംസ്ഥാന സർക്കാർ. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ അധ്യക്ഷതയിലുള്ള ജിഎസ്ടി ഉപസമിതിയാണ് സ്വർണത്തിന് ഇ–വേ ബിൽ നടപ്പാക്കണമെന്ന ശുപാർശ ജിഎസ്ടി കൗൺസിലിനു കൈമാറിയത്. ഇൗ നിർദേശം ജിഎസ്ടി കൗൺസിൽ അംഗീകരിച്ചു മാസങ്ങൾ കഴിഞ്ഞിട്ടും വിജ്ഞാപനം ഇറക്കാൻ മടിക്കുകയാണ് സർക്കാർ. എത്ര രൂപയ്ക്കു മുകളിലെ സ്വർണ ഇടപാടുകൾ‌ക്ക് ഇ–വേ ബിൽ‌ ഏർപ്പെടുത്തണമെന്നതു സംബന്ധിച്ച തർക്കമാണ് തീരുമാനം വൈകിപ്പിക്കുന്നത്. സ്വർണത്തിന് ഇ–വേRead More →

കാരുണ്യ പദ്ധതിയിൽ നിന്ന് ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന് സ്വകാര്യ ആശുപത്രികൾ

തിരുവനന്തപുരം: കാരുണ്യ രക്ഷ ആരോഗ്യ പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. ഒക്ടോബർ 1 മുതൽ പിന്മാറുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകൾ. 300 കോടിയോളം രൂപ കുടിശ്ശികയുള്ളതിൽ 104 കോടി രൂപ മാത്രമാണ് സർക്കാർ കഴിഞ്ഞ ദിവസം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിലാണ് പ്രതിസന്ധി. കുടിശ്ശികയായി കിട്ടാനുള്ള 300 കോടി ഇനിയും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ഒക്ബോർ ഒന്ന് മുതൽ പിന്മാറാൻRead More →

ഫ്ലൈദുബായ്ക്ക് നാല് മാസത്തിനകം 40 ലക്ഷം യാത്രക്കാർ

ദുബായ്: ഈ വർഷം ജൂൺ മുതൽ സെപ്തംബർ പകുതിവരെയുള്ള കാലയളവിൽ ഫ്ലൈദുബായ് ഫ്ലൈറ്റുകളിൽ 40 ലക്ഷം പേർ യാത്ര ചെയ്തു. മുൻ വർഷത്തെ ഈ കാലയളവിലേതുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം കൂടുതലാണിത്. 52 രാജ്യങ്ങളിലെ 120 കേന്ദ്രങ്ങളിലേക്കായി 32,000 സർവീസുകളാണ് നടത്തിയത്. ഗ്രീസിലെ കോർഫുവും സർദീനിയയിലെ ഓൽ ബിയയുമാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ട റൂട്ടുകൾ. പ്രശസ്ത ഒഴിവുകാല വിശ്രമകേന്ദ്രങ്ങളായ ഇവിടങ്ങളിലേക്ക് വേനൽ കാലത്ത് മാത്രമാണ് സർവീസ് നടത്തുന്നത്. വാണിജ്യം, വിനോദRead More →

ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്

കൊച്ചി: യുഎസിലെ പലിശനിരക്ക് വർധനയെക്കുറിച്ചുള്ള ആശങ്കളാൽ, മുൻ സെഷനിൽ ഒരു മാസത്തിനിടെ ഏറ്റവും വലിയ നിലയിൽ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം വ്യാഴാഴ്ച ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ ക്രൂഡ് വില ഇടിഞ്ഞു. ബ്രെന്റ് ഫ്യൂച്ചറുകൾ 44 സെൻറ് അഥവാ 0.5% കുറഞ്ഞ് ബാരലിന് 89.18 ഡോളറായി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് (WTI) 49 സെൻറ് അഥവാ 0.6% ഇടിഞ്ഞ് 89.17 ഡോളറിലെത്തി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽRead More →

ഹ്യൂണ്ടായ്‌ മോട്ടോര്‍ ഇന്ത്യയുടെ അറ്റാദായം 62.3% ഉയര്‍ന്നു

മുംബൈ: 2023 സാമ്പത്തിക വര്‍ഷത്തില്‍ ഹ്യുണ്ടായ്‌ മോട്ടോര്‍ ഇന്ത്യയുടെ അറ്റാദായം 62.3 ശതമാനം ഉയര്‍ന്ന്‌ 4,709.25 കോടി രൂപയായി. 2023 മാര്‍ച്ച്‌ 31ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഹ്യൂണ്ടായ്‌ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 62.3 ശതമാനം വര്‍ധിച്ച്‌ 4,709.25 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പാസഞ്ചര്‍ വാഹന നിര്‍മാതാക്കളായ കമ്പനിയുടെ ഏകീകൃത അറ്റാദായം 2021-22ല്‍ 2,901.59 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനം 2222-ലെRead More →