100 കൂൺ ഗ്രാമങ്ങൾക്ക് 30.25 കോടി രൂപ കേന്ദ്രസഹായം
തിരുവനന്തപുരം: പോഷക സമ്പന്നവും കയറ്റുമതി സാദ്ധ്യത ഏറിയതുമായ കൂണിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന് പദ്ധതിയൊരുക്കി കൃഷി വകുപ്പ്. ഹോർട്ടികൾച്ചർ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 100 കൂൺ ഗ്രാമങ്ങൾ ഒരുക്കും. ഓരോ ജില്ലയിലും 5- 8 വരെ കൂൺഗ്രാമങ്ങളാണ് ആരംഭിക്കുക. പദ്ധതി ചെലവ് 68.1 കോടി രൂപ കണക്കാക്കിയുള്ള 100 കൂൺ വില്ലേജുകളാണ് ലക്ഷ്യമിടുന്നത്. ഇതിൽ 30.25 കോടി രൂപ രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായമാണ്. ചെറിയ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്നRead More →





