സിയാൽ: 35 ശതമാനം ലാഭവിഹിതത്തിന് അംഗീകാരം; 1000 കോടി മൊത്ത വരുമാനം ലക്ഷ്യമെന്ന് മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിന്റെ ഓഹരിയുടമകളുടെ 29-ാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൊത്തവരുമാനവും ഏറ്റവും വലിയ ലാഭവും രേഖപ്പെടുത്തപ്പെട്ട വർഷമാണ് കടന്നുപോയത്. 770.91 കോടി രൂപയാണ് സിയാലിന്റെ മൊത്തവരുമാനം. അറ്റാദായം 265.08 കോടി രൂപയും. അവകാശ ഓഹരിRead More →

മനാമ: അത്യാധുനിക സൗകര്യങ്ങളോടെ മികച്ച ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്ത് മനാമയിൽ പ്രവർത്തിക്കുന്ന അൽ റബീഹ് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്റർ സേവനം ഇന്ന് മുതൽ 24 മണിക്കൂറായി ഉയർത്തി. 17ഓളം വിഭാഗങ്ങളിലായി വിദഗ്ധരായ 32 ഡോക്ടർമാരുടെ സേവനം അൽ റബീഹ് മെഡിക്കൽ സെന്ററിൽ ലഭ്യമാണ്. സേവനം 24 മണിക്കൂർ ആയി ഉയർത്തുന്നതിന്റെ ഭാഗമായി രാത്രി വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ വിഭാഗവും എമർജസി വിഭാഗവും ആരംഭിച്ചിട്ടുണ്ട്.Read More →

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അനുവദിച്ച അവസാന സമയം സെപ്റ്റംബർ 30 വരെയാണ്. ഈ സമയത്തിനുള്ളിൽ ഏത് ബാങ്കിൽ നിന്നും 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ, 2000 നോട്ടുകൾ മുഴുവനായി ബാങ്കുകളിൽ തിരിച്ചെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. മേയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. ബാങ്കുകളിൽ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സെപ്റ്റംബർ 30 വരെ സമയവും നൽകിയിരുന്നു. 3.56 ട്രില്യൺRead More →

ചെങ്ങന്നൂർ-പമ്പ വന്ദേ മെട്രോ തീവണ്ടി 2030ൽ ഓടിക്കാൻ ശ്രമം

പത്തനംതിട്ട: ചെങ്ങന്നൂർ-പമ്പ റെയിൽപ്പാത പൂർത്തിയാക്കി 2030-ഓടെ വന്ദേ മെട്രോ തീവണ്ടികൾ ഓടിക്കാൻ റെയിൽവേയുടെ ശ്രമം. ഷെഡ്യൂൾ നിശ്ചയിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഓരോവർഷവും ശബരിമല സീസണിൽ റെയിൽവേയെ ആശ്രയിക്കുന്ന തീർഥാടകരുടെ എണ്ണം എട്ടു ശതമാനം വീതം കൂടിവരുന്നതാണ് നടപടി വേഗത്തിലാക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്. ശബരിമല സീസണിൽമാത്രം പ്രവർത്തിക്കുന്ന സംവിധാനം പാഴ്ച്ചെലവാണെന്ന വാദത്തെ പൂർണമായും തള്ളിയാണ് റെയിൽവേ മുന്നോട്ടു പോകുന്നത്. 30 വർഷം മുന്നോട്ടുചിന്തിച്ചാൽ പമ്പവരെ എത്തുന്ന വാഹനങ്ങളുടെ എണ്ണംമൂലം ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരിക്കുമെന്ന വിലയിരുത്തലാണ്Read More →

ഒമ്പത് വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു; കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് കേരളത്തിലെ രണ്ടാമത്തത്

കാസർഗോഡ്: കേരളത്തിലേക്ക് പുതിയതായി അനുവദിച്ച കാസർഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെ ഒമ്പത് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫ്രൻസിലൂടെ ന്യൂഡൽഹിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ഒമ്പത് കേന്ദ്രങ്ങളിൽ തൽസമയം സംപ്രേഷണം ചെയ്തു. കാസർഗോഡ് റെയിൽവേസ്റ്റേഷനിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ജനങ്ങൾ പൂക്കൾ വിതറിRead More →