വാണിജ്യ സിലിണ്ടറിനും വിമാന ഇന്ധനത്തിനും കുത്തനെ വില കൂട്ടി

ന്യൂഡൽഹികൊച്ചി: വിമാന ഇന്ധനത്തിനും ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ എൽ.പി.ജി സിലിണ്ടറിനും കുത്തനെ വില കൂട്ടി. വിമാന ഇന്ധന വില അഞ്ചു ശതമാനമാണ് കൂട്ടിയത്. ഇതിനകം ഉയർന്നു നിൽക്കുന്ന വിമാന നിരക്ക് കൂടുതൽ വർധിക്കാൻ ഇത് ഇടയാക്കും. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 209 രൂപയാണ് വർധിപ്പിച്ചത്. ഇത് ഹോട്ടലുകൾക്കും റസ്റ്റാറന്റുകൾക്കും ആഘാതമായി. ഗാർഹികാവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അടിസ്ഥാന വില 903 രൂപRead More →

ജിദ്ദ: 1.25 ലക്ഷംകോടി റിയാൽ ചെലവും 1.17 ലക്ഷം കോടി റിയാൽ വരുമാനവും പ്രതീക്ഷിക്കുന്ന 2024ലേക്കുള്ള പൊതു ബജറ്റ്​ സൗദി ധനമന്ത്രാലയം പ്രഖ്യാപിച്ചു. 2024ലെ സാമ്പത്തിക വർഷ ബജറ്റിൽ ജി.ഡി.പിയുടെ ഏകദേശം 1.9 ശതമാനം കമ്മി രേഖപ്പെടുത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നതെന്നും ബജറ്റ്​ സംബന്ധിച്ച ആദ്യ പ്രസ്​താവനയിൽ മന്ത്രാലയം വ്യക്തമാക്കി. ചെലവുകളുടെയും സാമ്പത്തിക നിയന്ത്രണത്തി​ന്‍റെയും കാര്യക്ഷമതയും ഫലപ്രാപ്തിയും പൊതുധനകാര്യങ്ങളുടെ സുസ്ഥിരതയും വർധിപ്പിക്കുന്നതിനും സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും ‘വിഷൻ 2030’​ന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്ന്​ പ്രവർത്തിക്കാൻRead More →

2000 നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഒക്ടോബര്‍ ഏഴ് വരെ; പുറത്തുള്ളത് 14,000 കോടി മൂല്യം വരുന്ന 2000 നോട്ടുകൾ

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കെ ബാങ്കുകളിലേക്ക് തിരിച്ചെത്താനുള്ളത് 14,000 കോടി മൂല്യം വരുന്ന നോട്ടുകൾ. 96 ശതമാനം 2000 നോട്ടുകളും തിരിച്ചെത്തിയതായി ആർ.ബി.ഐ വ്യക്തമാക്കി. അവശേഷിക്കുന്ന നാല് ശതമാനം നോട്ടുകളുടെ മൂല്യമാണ് 14,000 കോടി. മേയ് 19ന് 2000 രൂപ നോട്ടുകൾ പിൻവലിച്ച് ഉത്തരവിറക്കുമ്പോൾ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 നോട്ടുകളായിരുന്നു വിനിയമത്തിലുണ്ടായിരുന്നത്. സെപ്റ്റംബർ 30നുള്ളിൽ 3.42 ലക്ഷം കോടിRead More →

ആദിത്യ എൽ-1 ഭൂമിയുടെ സ്വാധീനവലയം കടന്നു; ഇതുവരെ 9.2 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചതായി ഇസ്രോ

ന്യൂഡല്ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്-1 ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റര് സഞ്ചരിച്ചതായി ഇസ്രോ. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ലഗ്രാന്ജ് പോയിന്റ് ലക്ഷ്യമാക്കിയാണ് നിലവില് ആദിത്യയുടെ സഞ്ചാരം. ചൊവ്വ ദൗത്യമായ മംഗള്യാനു ശേഷം ഭൂമിയുടെ സ്വാധീനവലയം പിന്നിടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ആദിത്യയെന്നും ഇസ്രോ വ്യക്തമാക്കി. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്, പ്രഭാമണ്ഡലം, വര്ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള് എന്നിവയെ കുറിച്ചുള്ള പഠനംRead More →

2000 രൂപ നോട്ട് മാറിയെടുക്കാൻ സമയം നീട്ടി ആർബിഐ

മുംബൈ: 2000 രൂപ നോട്ടുകൾ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഒരാഴ്ചത്തേക്ക് കൂടിയാണ് ആർബിഐ സമയം നീട്ടി നൽകിയിട്ടുള്ളത്. 2000 രൂപ മാറ്റാനോ നിക്ഷേപിക്കാനോ ആർബിഐ നൽകിയ സമയം അവസാനിക്കുന്നത് ശനിയാഴ്ചയായിരുന്നു. ഇത് ഒക്ടോബർ 7 വരെയാണ് നീട്ടിയത്. 2023 മെയ് 19-നാണ് 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്. കള്ളപ്പണം തുടച്ചു നീക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഒറ്റരാത്രികൊണ്ട് 1,000, 500Read More →