ഐടി പ്ലാറ്റ്‌ഫോം നവീകരണം: ഐബിഎസുമായി പങ്കാളിത്തം വിപുലീകരിച്ച് റ്റുയി ഗ്രൂപ്പ്

തിരുവനന്തപുരം: എയര്‍ലൈന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിനായി റ്റുയി ഗ്രൂപ്പ് (TUI  ഗ്രൂപ്പ്) ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള ദശാബ്ദക്കാലത്തെ പങ്കാളിത്തം വിപുലീകരിച്ചു. റ്റുയി ഗ്രൂപ്പിന്‍റെ നിലവിലെ ബിസിനസ് മോഡലുകളുടെയും മാര്‍ക്കറ്റിന്‍റെയും വ്യാപ്തി കൂട്ടാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഈ പങ്കാളിത്തം സഹായിക്കും. ജര്‍മ്മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ട്രാവല്‍-ടൂറിസം സര്‍വീസ് സ്ഥാപനമാണ് റ്റുയി. ആഗോളതലത്തില്‍ ട്രാവല്‍ വ്യവസായത്തിലെ മുന്‍നിര സോഫ്റ്റ് വെയര്‍ സൊല്യൂഷന്‍സ് ദാതാവായ ഐബിഎസിന് ഐടി പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിന് റ്റുയിയുമായിRead More →

ക്യാരിബാഗിന് 20 രൂപ വാങ്ങി; ഐക്കിയക്ക് 3000 രൂപ പിഴയിട്ടു

ബംഗളൂരു: ക്യാരിബാഗിന് 20 രൂപ ചാർജ് ചെയ്തതിന് സ്വീഡിഷ് ഫർണിച്ചർ റീടെയ്‍ലറായ ഐക്കിയക്ക് 3000 രൂപ പിഴയിട്ടു. ബംഗളൂരു കോടതിയുടെതാണ് ഉത്തരവ്. ലോഗോ പ്രിന്റ് ചെയ്ത ക്യാരിബാഗിനാണ് ഐക്കിയ പണം വാങ്ങിയത്. സംഗീത ബോഹ്റയെന്നയാൾ നൽകിയ പരാതിയിലാണ് ഉപഭോക്തൃ കോടതിയുടെ നടപടി. ഐക്കിയയുടെ നാഗസാന്ദ്ര ബ്രാഞ്ചിലാണ് ഇവർ സാധനങ്ങൾ വാങ്ങാനായി എത്തിയത്. 2022 ഒക്ടോബർ ആറിനായിരുന്നു ഷോറും സന്ദർശനം. തുടർന്ന് ചില സാധനങ്ങൾ വാങ്ങി ഒരു ക്യാരി ബാഗ് ചോദിച്ചു.Read More →

ഗാന്ധിനഗർ: വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ പരാഗ് ദേശായുടെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുറത്ത് വിട്ട് ഗുജറാത്തിലെ ആശുപത്രി. ഒക്ടോബർ 15 ന് ആശുപത്രിയിൽ നായയുടെ ആക്രമണത്തിൽ ചികിത്സയ്‌ക്കെത്തിയ ദേശായുടെ ശരീരത്തിൽ നായയുടെ കടിയേറ്റ പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഒക്‌ടോബർ 15ന് ഗുജറാത്തിലെ അഹമ്മദാബാദിലെ വീടിന് സമീപം പ്രഭാത സവാരിക്കിടയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റുവെന്ന് അറിയിച്ചാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിക്കുന്നത്. എന്നാൽRead More →

ന്യൂഡൽഹി: ഇസ്രായേൽ-ഹമാസ് സംഘർഷം ആഗോള സമ്പദ്‍വ്യവസ്ഥക്ക് വൻ തിരിച്ചടിയുണ്ടാക്കുമെന്ന് ലോകബാങ്ക് പ്രസിഡന്റ് അജയ് ബാംഗ. ആഗോള സമ്പദ്‍വ്യവസ്ഥയുടെ വികസനത്തെ സംഘർഷം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ റിയാദിൽ നടന്ന നിക്ഷേപക സംഘമത്തിൽ പ്രസംഗിക്കു​മ്പോൾ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ സമ്പദ്‍വ്യവസ്ഥയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ലോകം അപകടകരമായ ഒരു ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ഒരുപാട് സംഭവിവകാസങ്ങൾ ലോകത്ത് നടക്കുന്നു. അതിൽ വിവിധ യുദ്ധങ്ങളും ഉൾപ്പെടുന്നു. ഇസ്രായേലിലും ഗസ്സയിലും എന്താണ് നടന്നതെന്ന് നിങ്ങൾ കണ്ടു.Read More →

ബൈജൂസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ (സി.എഫ്.ഒ) ആയിരുന്ന അജയ് ഗോയല്‍ രാജിവെച്ചു. ബൈജൂസില്‍ ചേര്‍ന്ന് ആറ് മാസത്തിനുള്ളിലാണ് ഗോയലിന്റെ രാജി. മുമ്പ് ജോലി ചെയ്തിരുന്ന വേദാന്തയിലേക്കു തന്നെയാണ് ഗോയൽ പോകുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഗോയൽ വേദാന്തയിൽ നിന്ന് ബൈജൂസിലെത്തിയത്. കമ്പനി പ്രതിസന്ധിയിലായ സമയത്താണ് ഗോയൽ രാജിവെക്കുന്നത്. ആകാശിന്റെ മൂലധന സമാഹരണത്തിന് പുറമെ, ഗ്രേറ്റ് ലേണിങ്, എപിക് എന്നിവ വില്‍ക്കുന്നതു സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുകയാണ്. വായ്പ തിരിച്ചടവിന് മൂലധനം സ്വരൂപിക്കാനുള്ള തിരക്കിട്ടRead More →