വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സമഗ്ര ‘ഡിജിറ്റല്‍ പരസ്യ നയം 2023’ന് അനുമതി നല്‍കി

ന്യൂഡൽഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ പരസ്യ വിഭാഗമായ സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷനെ ഡിജിറ്റല്‍ മാധ്യമ ഇടത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്നതിനു പ്രാപ്തമാക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി ‘ഡിജിറ്റല്‍ പരസ്യ നയം, 2023’ ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതികളും നയങ്ങളും പരിപാടികളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമുള്ള സിബിസിയുടെ ദൗത്യത്തിന് കരുത്തു പകരുന്നതാണ് ഈ തീരുമാനം. പ്രത്യേകിച്ച്, വികസിച്ചു കൊണ്ടിരിക്കുന്ന മാധ്യമ ലോകത്ത് ഡിജിറ്റല്‍വത്കരണത്തിന്റെRead More →

എംഎസ്എംഇ മേഖല സൃഷ്ടിച്ചത് 15 കോടിയിലധികം തൊഴിലവസരങ്ങൾ

ന്യൂഡൽഹി: 15 കോടിയിലധികം തൊഴിലവസരങ്ങള് സൃഷ്ടിച്ചുകൊണ്ട് എംഎസ്എംഇ മേഖല സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രി ശ്രീ നാരായൺ റാണെ അടുത്തിടെ സാമൂഹിക മാധ്യമമായ എക്സ്-ൽ ഈ ശ്രദ്ധേയമായ നേട്ടം പ്രഖ്യാപിച്ചു. ഉദ്യം അസിസ്റ്റ് പോര്ട്ടലില് രജിസ്റ്റര് ചെയ്ത 99 ലക്ഷം അനൗപചാരിക എംഎസ്എംഇ യൂണിറ്റുകള് ഉൾപ്പടെ ഉദ്യം പോര്ട്ടലില് 3 കോടിയിലധികം എംഎസ്എംഇ യൂണിറ്റുകള് രജിസ്റ്റര് ചെയ്തതിലൂടെ ഈ നേട്ടം സുഗമമാക്കുന്നതില് ഉദയംRead More →

ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് പിഎഫ് പലിശ ക്രെഡിറ്റ് ആയി തുടങ്ങി

ന്യൂഡൽഹി: ദീപാവലി സമ്മാനമായി പ്രോവിഡന്റ് ഫണ്ടിന്റെ പലിശ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാൻ തുടങ്ങി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ(ഇ.പി.എഫ്.ഒ). 2022-23 സാമ്പത്തിക വർഷത്തിലെ പി.എഫ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8.15 ശതമാനമാണ്. ചിലർക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് ഇതിനകം തന്നെ പലിശ ക്രെഡിറ്റ് ആയിട്ടുണ്ട്. എല്ലാവരുടെ അക്കൗണ്ടിലേക്കും പലിശ ക്രെഡിറ്റാകാൻ സമയമെടുക്കുമെന്നാണ് ഇ.പി.എഫ്.ഒ പറയുന്നത്. 24 കോടി അക്കൗണ്ടുകളിൽ ഇതിനകം പലിശ ലഭിച്ചതായി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർRead More →

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിയുടെ അറ്റാദായത്തിൽ 50 ശതമാനം ഇടിവ്. സെപ്റ്റംബർ 30ന് അവസാനിച്ച രണ്ടാംപാദത്തിൽ 7,925 കോടിയാണ് എൽ.ഐ.സിയുടെ അറ്റാദായത്. കഴിഞ്ഞ വർഷം രണ്ടാംപാദത്തിൽ 15,952 കോടി അറ്റാദായമുണ്ടായിരുന്ന സ്ഥാനത്താണിത്. പ്രീമിയത്തിൽ നിന്നുള്ള എൽ.ഐ.സിയുടെ വരുമാനത്തിൽ കുറവ് രേഖപ്പെടുത്തി. 1,07,397 കോടിയായാണ് വരുമാനം കുറഞ്ഞത്. കഴിഞ്ഞ വർഷം ഇതേപാദത്തിൽ 1,32,631.72 കോടി വരുമാനമുണ്ടായിരുന്ന സ്ഥാനത്താണിത്. എൽ.ഐ.സിയുടെ ആകെ വരുമാനം 2,01,587 കോടിയായി കുറയുകയും ചെയ്തു. കഴിഞ്ഞ വർഷംRead More →

വിപണിയിലെ ജ്വല്ലറി ഓഹരികളില്‍ മുന്നേറ്റം

ഉത്സവ സീസണ്‍ പ്രമാണിച്ച്‌ ജ്വല്ലറി ഓഹരികള്‍ക്കുള്ള ഡിമാന്റ്‌ ഉയര്‍ന്നു. ധന്‍തേരസ്‌ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതാണ്‌ ജ്വല്ലറി ഓഹരികളുടെ ഡിമാന്റ്‌ ഉയര്‍ത്തിയത്‌. നവംബര്‍ 10നാണ്‌ ധന്‍തേരസ്‌. കല്യാണ്‍ ജ്വല്ലേഴ്‌സ്‌, ത്രിഭൂവന്‍ദാസ്‌ ഭീംജി സാവേരി, സെന്‍കോ, പിസി ജ്വല്ലര്‍ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ ഒരാഴ്‌ച കൊണ്ട്‌ നാല്‌ ശതമാനം മുതല്‍ 16 ശതമാനം വരെയാണ്‌ ഉയര്‍ന്നത്‌. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ ഈ ഓഹരികള്‍ 10 ശതമാനം മുതല്‍Read More →