ഗ്യാലക്സി എസ് 24-ഉം ലാപ്ടോപ്പുകളും ഇന്ത്യയിൽ നിർമിക്കാൻ സാംസങ്
ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ ഗ്യാലക്സി എസ് 24-ഉം ലാപ്ടോപ്പും ഇന്ത്യയിൽ നിർമിക്കുമെന്ന് ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ്. ഈ വർഷം തന്നെ ഇന്ത്യയിലെ തങ്ങളുടെ നോയിഡ ഫാക്ടറിയിൽ ലാപ്‌ടോപ്പുകളുടെ നിർമ്മാണം ആരംഭിക്കാൻ സാംസങ് പദ്ധതിയിടുന്നതായി പ്രസിഡന്റ് ടിഎം റോഹ് പറഞ്ഞു. അതിനുള്ള ഒരുക്കങ്ങൾ ഇപ്പോഴേ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഉൽപ്പാദന അടിത്തറയെന്ന നിലയിൽ ഇന്ത്യയുടെ പ്രാധാന്യം അടിവരയിട്ട അദ്ദേഹം ആഗോളതലത്തിൽ സാംസങ്ങിൻ്റെ രണ്ടാമത്തെ വലിയ പ്ലാന്റെന്നാണ് നോയിഡയിലെRead More →



