കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6115 ആയി. ഇന്നലെ 49,000 ആയിരുന്നു പവൻ വില. മാർച്ച് മാസം സ്വർണവിലയിൽ വലിയ വർധനവാണുണ്ടായത്. മാർച്ച് ഒന്നിന് 46,320 രൂപയായിരുന്നു പവൻ വില. 20 ദിവസം കൊണ്ട് 3120 രൂപ വർധിച്ചു. മാർച്ച് 21ലെ 49,440 രൂപയാണ് ഈ മാസത്തെ ഏറ്റവുമുയർന്ന വില. Read More →

കേരളം ഇന്ന് 4866 കോടി കൂടി കടമെടുക്കുന്നു

ന്യൂഡല്ഹി: കേരളം ഇന്ന് (ചൊവ്വാഴ്ച) കടപ്പത്ര ലേലത്തിലൂടെ 4866 കോടി രൂപ കടമെടുക്കും. ഈ സാമ്പത്തിക വര്ഷത്തിലെ അവസാന കടമെടുപ്പ് ദിവസമാണ് ഇന്ന്. സുപ്രീം കോടതി വിധി അനുകൂലമായാലും ഈ സാമ്പത്തിക വര്ഷം അധിക കടമെടുക്കാന് കേരളത്തിന് സാധിച്ചേക്കില്ല. സാമ്പത്തിക വര്ഷത്തിലെ അവസാന കടമെടുപ്പ് ദിവസത്തില് 60,032.49 കോടി രൂപയാണ് സംസ്ഥാനങ്ങള് കടമെടുപ്പിലൂടെ സമാഹരിക്കുന്നത്. ഇന്ന് ഏറ്റവും കൂടുതല് കടമെടുക്കുന്നത് ഉത്തര്പ്രദേശ് സര്ക്കാര് ആണ്, 10,500 കോടി രൂപ. മഹരാഷ്ട്രRead More →

ഏഷ്യയിലെ സമ്പന്നരുടെ തലസ്ഥാനമായി മുംബൈ; ബീജിങ്ങിനെയും പിന്നിലാക്കി

മുംബൈ: ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ബീജിങ്ങിനെയും പിന്നിലാക്കി ഏഷ്യയിൽ ഒന്നാം സ്ഥാനത്ത് മുംബൈ. സാമ്പത്തിക അവലോകന ഗവേഷണ സ്ഥാപനമായ ഹുറൂൺ പുറത്തുവിട്ട പട്ടികയിലാണ് മുംബൈ ആദ്യമായി ഏഷ്യയിലെ സമ്പന്നരുടെ തലസ്ഥാനമായത്. ഹുറൂൺ കണക്കനുസരിച്ച് മുംബൈയിൽ 100 കോടി ഡോളറിന് മുകളിൽ സമ്പത്തുള്ള 92 പേരാണുള്ളത്. ഇതുവരെ ഏഷ്യയിൽ ഒന്നാമതുണ്ടായിരുന്ന ചൈനയിലെ ബീജിങ്ങിൽ 91 പേർ മാത്രമാണ് നിലവിലെ ശതകോടീശ്വരന്മാർ. ആഗോളതലത്തിൽ യു.എസിലെ ന്യൂയോർക്കാണ് സമ്പന്നരുടെ കേന്ദ്രം. 119 ശതകോടീശ്വരന്മാരാണ് ന്യൂയോർക്ക് നഗരത്തിലുള്ളത്.Read More →

വയനാട് – കോഴിക്കോട് തുരങ്കപാത നിർമാണം മൂന്ന് മാസത്തിനകം ആരംഭിച്ചേക്കും

കോഴിക്കോട്: വയനാടിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണ പ്രവൃത്തികൾ മൂന്ന് മാസത്തിനകം ആരംഭിച്ചേക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ഇളവ് ലഭിച്ചാൽ മെയ്‌മാസത്തിൽ തന്നെ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് തിരുവമ്പാടി എംഎൽഎ ലിന്‍റോ തോമസ് പറഞ്ഞു. അടുത്ത മാസത്തോടെ ടെൻഡർ നടപടികൾ പൂർത്തിയാകും. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ തെറ്റാണ്. നിലവിൽ 45 പേരാണ് സ്ഥലം വിട്ടുതരേണ്ടത്. ഇതിൽ 43 പേരും സ്ഥലം വിട്ടുതന്നു. 15 പേർക്ക് പണം കൈമാറുകയും ചെയ്‌തു. ജംപിഗ്Read More →

വേദാന്ത 6 ബില്യൺ ഡോളറിൻ്റെ നിക്ഷേപത്തിന്

മൈനിംഗ് കമ്പനിയായ വേദാന്ത ലിമിറ്റഡ്, അലുമിനിയം, സിങ്ക് മുതൽ ഇരുമ്പയിര്, സ്റ്റീൽ, ഓയിൽ, ഗ്യാസ് വരെ വ്യാപിച്ചുകിടക്കുന്ന ബിസിനസുകളിൽ 6 ബില്യൺ ഡോളർ നിക്ഷേപിക്കും. വാർഷിക ഇബിഐടിഡിഎയിലേക്ക് കുറഞ്ഞത് 2.5 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനി നിക്ഷേപക യോഗത്തിൽ പറഞ്ഞു. 50-ലധികം സജീവമായ പ്രോജക്റ്റുകളുടെ പദ്ധതി നിലവിലുണ്ട്. ഇത് 6 ബില്യൺ ഡോളറിലധികം വരുമാന വർദ്ധന നേടി തരുമെന്നും മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽRead More →