മികച്ച കാലവർഷം ലഭിക്കുമെന്ന പ്രതീക്ഷ കാർഷിക മേഖലയ്ക്ക് ആവേശമാകുന്നു; രാജ്യത്ത് നാണയപ്പെരുപ്പ ഭീഷണി ഒഴിഞ്ഞേക്കും
കൊച്ചി: പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്തിയെന്ന വാർത്തകൾ രാജ്യത്തെ കാർഷിക മേഖലയ്ക്ക് ആവേശം പകരുന്നു. ഇത്തവണ കാലവർഷം സാധാരണയാകുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. ഇതിനാൽ കാർഷിക ഉത്പാദനം മെച്ചപ്പെടുമെന്ന് കർഷകർ കരുതുന്നു. അതിഉഷ്ണവും കാലാവസ്ഥാ വ്യതിയാനവും കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയുടെ കാർഷിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതിനാലാണ് ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായത്. കാലാവസ്ഥ അനുകൂലമായാൽ ഉത്പാദനം മെച്ചപ്പെടുമെന്നതിനാൽ അരി, ഗോതമ്പ്, ഉള്ളി, പച്ചക്കറികൾ, ധാന്യങ്ങൾ, പഞ്ചസാര എന്നിവയുടെ വിലRead More →



