ഹലാൽ സർട്ടിഫിക്കേഷൻ: സമയപരിധി നീട്ടി
ന്യൂഡൽഹി: ഹലാൽ സർട്ടിഫിക്കേഷൻ ബോഡികളുടെ അക്രഡിറ്റേഷനും കയറ്റുമതി യൂനിറ്റുകളുടെ രജിസ്ട്രേഷനുമുള്ള സമയപരിധി കേന്ദ്ര സർക്കാർ ജൂലൈ നാലുവരെ നീട്ടി. കഴിഞ്ഞ വർഷം ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.ടി) മാംസത്തിനും മാംസ ഉൽപന്നങ്ങൾക്കുമുള്ള ഹലാൽ സർട്ടിഫിക്കേഷൻ പ്രക്രിയക്കുള്ള നയവ്യവസ്ഥകൾ പരസ്യപ്പെടുത്തിയിരുന്നു. നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡീസിൽ (എൻ.എ.ബി.സി.ബി) നിന്ന് ഏപ്രിൽ അഞ്ചിനകം അംഗീകാരം നേടാൻ നിലവിലുള്ള ബോഡികളോട് നിർദേശിക്കുകയും ചെയ്തു. ഈ സമയപരിധിയാണ് മൂന്നുമാസം കൂട്ടിRead More →

