എന്‍ഫീല്‍ഡിന്റെ ഏപ്രില്‍ വില്‍പ്പനയില്‍ കുതിപ്പ്
വില്‍പ്പനയില്‍ വന്‍ കുതിപ്പ് സൃഷ്ടിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2024 ഏപ്രില്‍ മാസം 81,870 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ മാസം വിറ്റത് 73,136 യൂണിറ്റുകളാണ്. 12 ശതമാനത്തിന്റെ വര്‍ധനയാണ് ഏപ്രില്‍ വില്‍പ്പനയില്‍ എന്‍ഫീല്‍ഡ് കൈവരിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍, ആഭ്യന്തര വിപണിയില്‍ എന്‍ഫീല്‍ഡ് വിറ്റത് 75,038 യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷം ഇത് 68,881 യൂണിറ്റുകളായിരുന്നു. ഇക്കാര്യത്തില്‍ 9 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. ഏപ്രിലിലെ കയറ്റുമതിയില്‍ 61 ശതമാനം വര്‍ധനയും കൈവരിച്ചു.Read More →





