സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് പരിധി 50,000 ആക്കിയേക്കും; കള്ളക്കടത്ത് കുറയ്ക്കാനും കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുമുള്ള നീക്കം
കൊച്ചി: സ്വർണക്കള്ളക്കടത്ത് കുറയ്ക്കാനും കള്ളപ്പണം സ്വർണത്തിലൂടെ വെളുപ്പിക്കുന്നത് തടയാനും സ്വർണക്കച്ചവടത്തിൽ കേന്ദ്രം കുരുക്കുമുറുക്കിയേക്കും. കേന്ദ്രബജറ്റിൽ ഇതുസംബന്ധിച്ച നിർദേശമുണ്ടാകുമെന്നാണ് സൂചന. സ്വർണം വാങ്ങുമ്പോൾ നിലവിൽ രണ്ടുലക്ഷം രൂപവരെയുള്ള ഇടപാടുകൾ പണമായിത്തന്നെ നൽകാം. അതിന് മുകളിലേക്കുള്ളത് ബാങ്ക് ട്രാൻസ്ഫറോ ചെക്കോ ഡിജിറ്റൽ ഇടപാടുകളോ ആയിരിക്കണം. ഒപ്പം പാൻകാർഡും ഹാജരാക്കണം. ഈ പാൻകാർഡ് പരിധി 50,000 രൂപയാക്കി കുറച്ചേക്കും. അങ്ങനെയെങ്കിൽ ഒരു പവൻ വാങ്ങണമെങ്കിൽപ്പോലും പാൻകാർഡും ഡിജിറ്റൽ ഇടപാടും നിർബന്ധമായേക്കും.രാജ്യത്തെ രണ്ടരലക്ഷത്തിലേറെയുള്ള ജൂവലറി വ്യവസായത്തെRead More →




