പ്രീ ബജറ്റ് റാലിയിൽ ഏതൊക്കെ മേഖലകൾ
പുതിയ കേന്ദ്ര സർക്കാറിന്റെ ആദ്യ ബജറ്റ് ജൂലൈ 23നോ 24നോ അവതരിപ്പിക്കും എന്നാണ് സൂചന. ഫെബ്രുവരിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്. അതിപ്രധാന പ്രഖ്യാപനങ്ങളോ വലിയ വിഹിതം നീക്കിവെക്കലോ ഇതിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഓഹരി വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തിയുമില്ല. എന്നാൽ, ഇനി വരാനിരിക്കുന്നത് സമ്പൂർണ ബജറ്റാണ്. ഓഹരി വിപണിയുടെ വീക്ഷണകോണിലൂടെ ബജറ്റിനെ സമീപിക്കുമ്പോൾ വിവിധ കാര്യങ്ങൾ പരിഗണിക്കാനുണ്ട്. കഴിഞ്ഞ സർക്കാറിന്റെ തുടർച്ചതന്നെയാണെങ്കിലും വേറിട്ട സമീപനത്തിന് സർക്കാറിനെ നിർബന്ധിതരാക്കുന്ന രാഷ്ട്രീയ സാഹചര്യംRead More →


