സ്റ്റാർബക്സ് സി.ഇ.ഒ ജോലി ചെയ്യാനായി ദിവസവും സഞ്ചരിക്കുക 1600 കിലോ മീറ്റർ; യാത്ര പ്രൈവറ്റ് ജെറ്റിൽ
സ്റ്റാർബക്സിന്റെ പുതിയ സി.ഇ.ഒ ബ്രിയാൻ നിക്കോൾ ജോലി ചെയ്യാനായി ദിവസവും സഞ്ചരിക്കുക 1600 കിലോ മീറ്റർ. കാലഫോർണിയയിൽ താമസിക്കുന്ന നിക്കോൾ സിയാറ്റിലിലെ കമ്പനി ആസ്ഥാനത്തെത്തിയാവും ജോലി ചെയ്യുക. പുതിയ ജോലിയുടെ ഭാഗമായി നിക്കോൾ കാലിഫോർണിയ വിടില്ലെന്നാണ് സൂചന. നിക്കോളിന് ലഭിച്ചിരിക്കുന്ന ഓഫർ ലെറ്റർ പ്രകാരം കമ്പനിയുടെ ജെറ്റ് ഉപയോഗിച്ചാവും നിക്കോൾ സിയാറ്റലിലേക്ക് സഞ്ചരിക്കുക. ആഴ്ചയിൽ മൂന്ന് ദിവസം സ്റ്റാർബക്സിന്റെ കാലിഫോർണിയയുടെ പ്രാദേശിക ഓഫീസിലിരുന്ന് നിക്കോൾ ജോലി ചെയ്യാനും സാധ്യതയുണ്ട്. 2023Read More →



