‘ദം ദം ബിരിയാണി’ കോണ്ടസ്റ്റ് ലോഗോ പ്രകാശനം

‘ദം ദം ബിരിയാണി’ കോണ്ടസ്റ്റ് ലോഗോ പ്രകാശനം

Spread the News

കോഴിക്കോട്: മാധ്യമം കുടുംബവും റോസ് ബ്രാൻഡ് റൈസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റിന്‍റെ ലോഗോ പ്രകാശനം ചെയ്തു. മാധ്യമം കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ മാധ്യമം സി.ഇ.ഒ പി.എം സാലിഹ്, റോസ് ബ്രാൻഡ് റൈസ് ബിസിനസ് ഡെവലപ്പ്മെന്‍റ് മാനേജർ സി.കെ ഷാഹിറിന് കൈമാറി. മാധ്യമം ഓപറേഷൻസ് എഡിറ്റർ പി. എ അബ്ദുൽ ഗഫൂർ, ബിസിനസ് ഓപറേഷൻസ്- കൺട്രി ഹെഡ് കെ. ജുനൈസ്, കുടുംബം സീനിയർ സബ് എഡിറ്റർ സുബൈർ പി ഖാദർ എന്നിവർ സംസാരിച്ചു. സീനിയർ പർച്ചേസ് മാനേജർ ഐജസ്, ഐ.ടി സീനിയർ മാനേജർ പി. ജാഫർ, പി.ആർ മാനേജർ കെ.ടി ഷൗക്കത്തലി തുടങ്ങിയവർ സംബന്ധിച്ചു.

‘ദം ദം ബിരിയാണി’ കോണ്ടസ്റ്റ് ലോഗോ പ്രകാശനം

 മാധ്യമം കുടുംബവും റോസ് ബ്രാൻഡ് റൈസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ദം ദം ബിരിയാണി’ കോണ്ടസ്റ്റിന്‍റെ ലോഗോ മാധ്യമം സി.ഇ.ഒ പി.എം സാലിഹ്, റോസ് ബ്രാൻഡ് റൈസ് ബിസിനസ് ഡെവലപ്പ്മെന്‍റ് മാനേജർ സി.കെ ഷാഹിറിന് കൈമാറുന്നു

30 വർഷമായി ബർദ്ധമാൻ അഗ്രോ പ്രൊഡക്റ്റ്സ്​ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്ന റോസ്​ കൈമ ബിരിയാണി റൈസ്​ ഗുണമേന്മക്കും രുചിക്കും സുഗന്ധത്തിനും ഒരുപോലെ പ്രശസ്​തമാണ്. വിദേശങ്ങളിൽ റോസ് ബ്രാൻഡ് അറിയപ്പെടുന്നത് ബർദ്ധമാൻ റോസ് എന്ന പേരിലാണ്. ഇന്ത്യയിലുടനീളവും യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, യൂറോപ്പ്, യു.എസ്​.എ, ആസ്​ട്രേലിയ, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലും കമ്പനി ഉയർന്ന ഗുണനിലവാരമുള്ള കൈമ അരി​ വിതരണം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *