റോബോട്ടിക്സ് റൗണ്ട് ടേബിള്‍ 23ന് കൊച്ചിയില്‍
കൊച്ചി: വ്യവസായ വാണിജ്യവകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിള്‍ ഏകദിനസമ്മേളനം 23ന് കൊച്ചി ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ ഒന്‍പതിന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. റോബോട്ടിക്സ് സാങ്കേതികമേഖലയില്‍ കേരളത്തില്‍ നിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് പത്തോളം ആഗോളവിദഗ്ധര്‍ റൗണ്ട് ടേബിളില്‍ സംസാരിക്കും. 10 എന്‍ജിനീയറിംഗ് കോളജില്‍ നിന്നുള്‍പ്പടെ 195 സ്റ്റാര്‍ട്ടപ്പുകളും റൗണ്ട് ടേബിളില്‍ പങ്കെടുക്കും. റോബോട്ടിക് മേഖലയില്‍ നിക്ഷേപവാഗ്ദാനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്ന് പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍Read More →




