പാമ്പുകടിയേറ്റ് കുട്ടി മരിച്ച വീട്ടിൽ നാലാമതും പാമ്പ്; നാലും ശംഖുവരയൻ
തൃശൂർ: തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടിൽനിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തി. കിടപ്പുമുറിയിൽനിന്നാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെയും ഇവിടെ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് ഇതുവരെ നാല് പാമ്പുകളെയാണ് കണ്ടെത്തിയത്. കുട്ടിയെ കടിച്ച ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെയാണ് നാലു തവണയും വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. അതേസമയം, അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അനോഷിനെ വെന്‍റിലേറ്ററിൽനിന്ന് മാറ്റിയിട്ടുണ്ട്. ട്യൂബുകൾ മാറ്റിയതായി ഡോക്ടർമാർ അറിയിച്ചു. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയുംRead More →





