സ്വർണ ഇറക്കുമതി ഇരട്ടിയായി വർധിച്ചു; ആഗസ്റ്റിൽ റെക്കോഡ് ഉയരത്തിൽ
ന്യൂഡൽഹി: രാജ്യത്തെ സ്വർണ ഇറക്കുമതി ഇരട്ടിയായി വർധിച്ചു. ആഗസ്റ്റിലാണ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണ ഇറക്കുമതി ഇരട്ടിയായി വർധിച്ചത്. 10.06 ബില്യൺ യു.എസ് ഡോളറിന്റെ ഇറക്കുമതിയാണ് ആഗസ്റ്റിൽ ഉണ്ടായത്. ഇറക്കുതി തീരുവയിലെ ഇളവും ഉത്സവകാലവുമാണ് റെക്കോഡ് സ്വർണ ഇറക്കുമതിക്കുള്ള കാരണം. 2023 ആഗസ്റ്റിൽ 4.93 ബില്യൺ യു.എസ് ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തത്. എന്നാൽ ഇത്തവണ റെക്കോഡ് ഭേദിച്ച് ഇറക്കുമതി വൻതോതിൽ ഉയർന്നുവെന്ന് കോമേഴ്സ് സെക്രട്ടറി സുനിൽ ഭരത്‍വാൾ പറഞ്ഞു. കള്ളക്കടത്ത്Read More →




