വൻ ഏറ്റെടുക്കലിനൊരുങ്ങി ക്വാൽകോം; മൊബൈൽ-പി.സി വിപണിയുടെ തലവര മാറിയേക്കും
പി.സി പ്രൊസസറുകളുടെ നിർമാണത്തിലേക്ക് ക്വാൽകോം ഇറങ്ങാനിരിക്കെ കമ്പനി വൻ ഏറ്റെടുക്കലിന് ഒരുങ്ങുന്നുതായി സൂചന. വാൾസ്ട്രീറ്റ് ജേണലിന്റെ വാർത്ത പ്രകാരം ഇന്റലിനെ ഏറ്റെടുക്കാൻ ക്വാൽകോം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. റെഗുലേറ്റർമാരുടെ അംഗീകാരം കൂടി ലഭിച്ച ശേഷം ഇതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ട്. ഇന്റൽ വൻതോതിൽ മത്സരവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നതിനിടെയാണ് ക്വാൽകോമിന്റെ ഏറ്റെടുക്കൽ നീക്കം. 1.6 ബില്യൺ ഡോളർ നഷ്ടത്തിലുള്ള കമ്പനി 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ വർഷംRead More →


