റിപ്പോ നിരക്കിൽ മാറ്റമില്ല; 6.50 ശതമാനമായി തുടരും
മുംബൈ: പലിശ നിരക്കിൽ മാറ്റം വരുത്താതെയും ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട കരുതൽ ധനത്തിെന്റ അനുപാതം കുറച്ചും റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിർത്താനാണ് ആറംഗ പണനയ സമിതി തീരുമാനിച്ചത്. തുടർച്ചയായ 11ാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ, ഭവന, വാഹന വായ്പകൾ ഉൾപ്പെടെ ബാങ്ക് വായ്പകൾക്ക് പലിശ നിരക്ക് കുറയാനുള്ള സാധ്യത ഇല്ലാതായി.Read More →




