സഞ്ജയ് മൽഹോത്ര ആർബിഐ ഗവർണർ

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) 26-ാമത് ഗവര്‍ണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര നിയമിതനായി. ബുധനാഴ്ച ചുമതലയേല്‍ക്കും. മൂന്ന് കൊല്ലത്തേക്കാണ് നിയമനം. നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. പണപ്പെരുപ്പം നിയന്ത്രിക്കുക, സ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നക എന്നിങ്ങനെ ഇരട്ട വെല്ലുവിളിയാണ് മൽഹോത്രയുടെ മുന്നിലുള്ളത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് 1990 ബാച്ചിലെ രാജസ്ഥാന്‍ കേഡറില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ് മല്‍ഹോത്ര. ഐഐടി കാണ്‍പുരില്‍നിന്ന് കമ്പ്യൂട്ടര്‍Read More →

മുംബൈ: കടംവീട്ടാനായി 25,500 കോടിയുടെ വായ്പയെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഇതിനായി ബാങ്കുകളുമായി റിലയൻസ് ചർച്ച തുടരുന്നുവെന്നാണ് റിപ്പോർട്ട്. വിദേശത്ത് നിന്നുള്ള ഒരു ഇന്ത്യൻ കമ്പനിയുടെ ഏറ്റവും വലിയ വായ്പയായിരിക്കും ഇത്. റിലയൻസിന്റെ ആസ്ഥാനമായ മുംബൈയിൽ ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നുവെന്നാണ് റിപ്പോർട്ട്. 12ഓളം ബാങ്കുകളുമായി വായ്പ സംബന്ധിച്ച് അന്തിമ ചർച്ചകൾ നടത്തുന്നുവെന്നാണ് റിപ്പോർട്ട്. 2025ന്റെ ആദ്യപാദത്തിൽ തന്നെ വായ്പയെടുക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വാർത്തകൾ. വായ്പയുടെ വ്യവസ്ഥകളിൽRead More →

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന തീവണ്ടി ഇതാണ്

രാജ്യത്തെ ഏറ്റവും വലിയ ഗതാഗത സംവിധാനങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ? ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്പനികളില്‍ ഒന്നു കൂടിയാണിത്. ആയിരകണക്കിന് ട്രെയിനുകളും, സര്‍വീസുകളുമാണ് ഇന്ത്യന്‍ റെയില്‍വേ നടത്തുന്നത്. ദിവസവും ലക്ഷകണക്കിന് ആളുകള്‍ രാജ്യത്ത് ഈ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നു. അങ്ങനെയുള്ള ഇന്ത്യയില്‍ ഏറ്റവും അധികം വരുമാനം നേടുന്ന ട്രെയിന്‍ ഏതാണെന്നു നിങ്ങള്‍ക്ക് അറിയാമോ? പറഞ്ഞുവരുന്നത് പ്രയാഗ്രാജിനും ന്യൂഡല്‍ഹിക്കും ഇടയില്‍ സര്‍വീസ്Read More →

വികെസി എംഡി റസാഖ് സല്യൂട്ട് കേരള 2024-ലെ മികച്ച നേതാക്കളുടെ പട്ടികയില്‍

കോഴിക്കോട്: കേരളത്തിന്റെ വ്യാവസായിക, സാമ്പത്തിക പുരോഗതിക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കുള്ള അംഗീകാരമായ സല്യൂട്ട് കേരള 2024-ലെ ഏറ്റവും മികച്ച ബിസിനസ് നേതാക്കളുടെ പട്ടികയില്‍ വികെസി മാനേജിംഗ് ഡയറക്ടര്‍ വി കെ സി റസാഖ്. നവംബര്‍ 26 ന് ഇന്തോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഐഎന്‍എംഇസിസി) സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി. സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വിRead More →

കര്‍ഷകര്‍ക്കുള്ള ഈട് രഹിത വായ്പ പരിധി ഉയർത്തി ആര്‍ബിഐ

ഇക്കഴിഞ്ഞ ധനനയത്തിലും ആര്‍ബിഐ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയില്ലെന്നതു ശ്രദ്ധേയമാണ്. എന്നാല്‍ പതിവിനു വിപരീതമായി, സിആര്‍ആര്‍ കുറയ്ക്കല്‍ അടക്കം ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തു. പണപ്പെരുപ്പം കണക്കിലെടുക്കാണ് നിരക്കു കുറയ്ക്കല്‍ വൈകിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചത്. അതേസമയം രാജ്യത്തിന്റെ വളര്‍ച്ച വേഗം വര്‍ധിപ്പിക്കാനുള്ള ചില നടപടികള്‍ ഉണ്ടാകുകയും ചെയ്തു. ഇതില്‍ ്ഒന്നാണ് കര്‍ഷകര്‍ക്ക് അനുവദിച്ച ചില ഇളവുകള്‍. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈട് രഹിത വായ്പ പരിധിRead More →