, ,

കേരളത്തിലെ രണ്ടാം വന്ദേഭാരതിലും കോച്ചുകൾ കൂട്ടും

കണ്ണൂര്‍: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ കൂട്ടും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വണ്ടി (20631/20632) 16 കോച്ചാക്കും. നിലവില്‍ എട്ട് കോച്ചാണ്. 512 സീറ്റുകള്‍ വര്‍ധിച്ച് ഇനി 1024 ആകും. ഓടുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയില്‍വേയുടെ ഈ നീക്കം. തിരുവനന്തപുരം-കാസര്‍കോട് (20634/20633) 16 കോച്ചില്‍നിന്ന് 20 കോച്ചായി വര്‍ധിപ്പിച്ചിരുന്നു. ആദ്യയാത്രയില്‍ 100 ശതമാനം ബുക്കിങ് ലഭിച്ചു (ആകെ 1336 സീറ്റുകള്‍). അതിന് പിന്നാലെയാണ് രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കുന്നത്. ഇന്ത്യയില്‍ എട്ട്…

കേരളത്തിലെ രണ്ടാം വന്ദേഭാരതിലും കോച്ചുകൾ കൂട്ടും
കേരളത്തിലെ രണ്ടാം വന്ദേഭാരതിലും കോച്ചുകൾ കൂട്ടും

കണ്ണൂര്‍: കേരളത്തിലെ രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ കൂട്ടും. ആലപ്പുഴ വഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വണ്ടി (20631/20632) 16 കോച്ചാക്കും.

നിലവില്‍ എട്ട് കോച്ചാണ്. 512 സീറ്റുകള്‍ വര്‍ധിച്ച് ഇനി 1024 ആകും. ഓടുന്നതിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ജനപ്രീതിയും വരുമാനവും പരിഗണിച്ചാണ് റെയില്‍വേയുടെ ഈ നീക്കം.

തിരുവനന്തപുരം-കാസര്‍കോട് (20634/20633) 16 കോച്ചില്‍നിന്ന് 20 കോച്ചായി വര്‍ധിപ്പിച്ചിരുന്നു. ആദ്യയാത്രയില്‍ 100 ശതമാനം ബുക്കിങ് ലഭിച്ചു (ആകെ 1336 സീറ്റുകള്‍). അതിന് പിന്നാലെയാണ് രണ്ടാം വന്ദേഭാരതിന്റെ കോച്ചുകള്‍ വര്‍ധിപ്പിക്കുന്നത്.

ഇന്ത്യയില്‍ എട്ട് കോച്ചുള്ള 38 വന്ദേഭാരതുകളില്‍ പകുതി സീറ്റിലധികം ഒഴിഞ്ഞുകിടക്കുമ്പോഴാണ് തിരുവനന്തപുരം-മംഗളൂരു വണ്ടി നിറഞ്ഞോടുന്നത്.

ഇന്ത്യയിലെ 59 വന്ദേഭാരതുകളില്‍ മുഴുവന്‍ സീറ്റും നിറച്ചോടുന്നത് 17 എണ്ണം മാത്രമാണ്. കേരളത്തില്‍നിന്നുള്ള തിരുവനന്തപുരം-കാസര്‍കോട്, തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതുകള്‍ ഈ പട്ടികയില്‍ മുന്നിലാണ്.

മംഗളുരുവില്‍നിന്ന് രാവിലെ 6.25-ന് പുറപ്പെട്ട് ആലപ്പുഴ വഴി വൈകിട്ട് 3.05-ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 4.05-ന് പുറപ്പെടും. രാത്രി 12.40-ന് മംഗളൂരു സെന്‍ട്രലില്‍ എത്തും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports