‘ഫ്ലാഷ് ചാർജ്’ സംസ്ഥാനത്തുടനീളം 40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ സ്ഥാപിക്കും

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലാഷ്ചാർജ് എനർജി സൊലൂഷൻസ്, സംസ്ഥാനത്ത്40 അത്യാധുനിക ഇലക്ട്രിക് സൂപ്പർചാർജറുകൾ സ്ഥാപിക്കും. 180 കിലോവാട്ട് ശേഷിയുള്ള അതിവേഗ ചാർജറുകളാണ് വരുന്നത്. കേരളത്തിൽ നിന്നുള്ള പ്രമുഖ ഊർജസാങ്കേതികവിദ്യാ സംരംഭമായ ചാർജ്മോഡുമായി സഹകരിച്ചാണ് നീക്കം. ഫ്ലാഷ്ചാർജ് എനർജിസൊലൂഷൻസിന്റെ ആദ്യത്തെ പ്രോജക്ടാണിത്. കേരളത്തിലുടനീളം നഗര-ഗ്രാമ വ്യത്യാസങ്ങളില്ലാതെ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇലക്ട്രിക്വാഹനയുടമകൾക്ക് ബുദ്ധിമുട്ടുകളില്ലാതെ സംസ്ഥാനത്തെവിടെയും യാത്ര ചെയ്യാനും എളുപ്പത്തിൽ വാഹനങ്ങൾ ചാർജ്ചെയ്യുന്നതിനുമുള്ള സൗകര്യങ്ങൾ ഉന്നതനിലവാരത്തിൽ ലഭ്യമാക്കും. ഇതിന്Read More →

ലെക്‌സസ് 2024 നവംബര്‍ വരെ ഇന്ത്യയില്‍ 17 ശതമാനം വളര്‍ച്ച നേടി

ബംഗളൂരു: ലെക്‌സസ് ഇന്ത്യ 2024 നവംബര്‍ വരെ ആകെ വില്‍പ്പനയില്‍ 17 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. എസ് യുവി വേരിയന്റിനായുള്ള വില്‍പ്പനയില്‍ ഇതുവരെ 25 ശതമാനത്തിന്റെ വളര്‍ച്ച നേടിയ കമ്പനി, എന്‍ എക്‌സ്, ആര്‍ എക്‌സ് തുടങ്ങിയ മോഡലുകളിലും വളര്‍ച്ച രേഖപ്പെടുത്തി. ലെക്‌സസ് ആര്‍എക്‌സ് മോഡല്‍ 2024 നവംബര്‍ വരെയുള്ള കാലയളവില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024 നവംബറില്‍ ബ്രാന്‍ഡിന്റെ ആകെ വില്‍പ്പനയുടെ 41 ശതമാനവുംRead More →

അക്വേറിയം വിപണിയിൽ പുത്തനുണർവ്

തിരുവനന്തപുരം: കൃത്രിമ പ്രജനനം വഴി അലങ്കാര മത്സ്യങ്ങളെ കരയിൽ സൃഷ്ടിക്കാനുള്ള കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ (CMFEI) ഗവേഷണം വിജയകരം. വിപണിമൂല്യമേറയുള്ള കടൽ മത്സ്യങ്ങളായ ഡാംസൽ, ഗോബി വിഭാഗത്തിൽ പെട്ട രണ്ട് മത്സ്യങ്ങളുടെ കൃത്രിമ വിത്തുൽപാദനത്തിലാണ് വിഴിഞ്ഞം മേഖല കേന്ദ്രം വിജയിച്ചത്. അക്വേറിയം ബിസിനസ് രംഗത്ത് പുത്തനുണർവേകുന്നതാണ് പുതിയ നേട്ടം. വിഴിഞ്ഞം മേഖല കേന്ദ്രം മേധാവി ഡോ. ബി സന്തോഷ്, പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. കൃഷ്ണ സുകുമാരൻ, ശാസ്ത്രജ്ഞനായRead More →

പി.എഫ് നിക്ഷേപങ്ങളുടെ വളർച്ച കുറഞ്ഞു; തൊഴിൽ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി കണക്കുകൾ

ന്യൂഡൽഹി: ഇ.പി.എഫ് നിക്ഷേപങ്ങളുടെ വളർച്ചയിൽ കുറവുണ്ടായെന്ന് റിപ്പോർട്ട്. 2023 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024ൽ പി.എഫ് നിക്ഷേപങ്ങളുടെ വളർച്ച കുറഞ്ഞുവെന്നാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 2023ൽ 25 ശതമാനം വളർച്ചാനിരക്ക് ഉണ്ടായിരുന്നുവെങ്കിൽ 2024ൽ ഇത് ആറ് ശതമാനമായി കുറഞ്ഞുവെന്നാണ് കണക്കുകൾ. രാജ്യത്ത് തൊഴിലുകൾ സൃഷ്ടിക്കപ്പെടുന്നതിലെ കുറവാണ് ഇ.പി.എഫ്.ഒ നിക്ഷേപത്തിലും പ്രതിഫലിച്ചതെന്നാണ് സൂചന. കോവിഡുകാലം മാറ്റിനിർത്തിയാൽ കഴിഞ്ഞ പത്ത് വർഷത്തിനിടെയുണ്ടാവുന്ന ഏറ്റവും കുറഞ്ഞ വളർച്ചയാണിത്. 2024ൽ ഇ.പി.എഫ്.ഒയിൽ പുതിയRead More →

യു.എസിലെ വായ്പ കരാറിൽ നിന്നും പിന്മാറി അദാനി

വാഷിങ്ടൺ: യു.എസിലെ വായ്പ കരാറിൽ നിന്നും പിന്മാറി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോർട്സ്. 553 മില്യൺ ​ഡോളർ മൂല്യം വരുന്ന വായ്പ കരാറിൽ നിന്നാണ് കമ്പനി പിന്മാറിയത്. യു.എസിന്റെ ഇന്റർനാഷണൽ ഡെവലംപ്മെന്റ് ഫിനാൻസ് കോർപ്പറേഷനുമായിട്ടായിരുന്നു ഇടപാട്. ബ്ലുംബർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശ്രീലങ്കയുടെ തുറമുഖ പദ്ധതിക്ക് വേണ്ടിയാണ് അദാനി വായ്പയെടുക്കാൻ ഒരുങ്ങിയത്. അതേസമയം, വായ്പ തിരിച്ചടവിന് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന് മാർച്ചിനുള്ളിൽ വേണ്ടത് 1.7 ബില്യൺRead More →