ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ‌ ഇറക്കുമതി നവംബറിൽ നേരിട്ടത് 55% ഇടിവ്. 2022 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ഇറക്കുമതിയാണിത്. റഷ്യ ഇന്ത്യക്ക് നൽകുന്ന യൂറാൽ (URAL) ഗ്രേഡ് എണ്ണയ്ക്ക് ഒക്ടോബറിനെ അപേക്ഷിച്ച് ഡിസ്കൗണ്ട് 17% കൂടിയെങ്കിലും മറ്റിനങ്ങളായ ഇഎസ്പിഒയ്ക്ക് 15 ശതമാനവും സൊക്കോലിൽ (Sokol) രണ്ടു ശതമാനവും ഇടിവ് ഡിസ്കൗണ്ടിലുണ്ടായതാണ് കഴിഞ്ഞമാസം ഇറക്കുമതിയെ ബാധിച്ചത്. യൂറാലിന് ബ്രെന്റ് ക്രൂഡിന്റെ വിപണിവിലയെ അപേക്ഷിച്ച് ബാരലിന് 6.01 ഡോളറും ഇഎസ്പിഒയ്ക്ക്Read More →

ഫുഡ് ഡെലിവറിയുടെ ചെലവ് കുറയും; നികുതി കുറക്കാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ​ഓൺലൈൻ ഫുഡ് ഡെലിവറിയുടെ ചെലവ് കുറഞ്ഞേക്കും. നികുതി കുറക്കാൻ ജി.എസ്.ടി കൗൺസിൽ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഫുഡ് ഡെലിവറിയുടെ ചെലവ് കുറയാൻ കളമൊരുങ്ങിയത്. 18 ശതമാനത്തിൽ നിന്ന് നികുതി അഞ്ച് ശതമാനമാക്കി കുറക്കാനാണ് ജി.എസ്.ടി കൗൺസിലിന്റെ പദ്ധതി. അതേസമയം, നികുതി കുറക്കുമ്പോൾ ഓൺലൈൻ ഫുഡ് ഡെലിവറി ആപുകൾക്ക് നൽകിയിരുന്ന ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ജി.എസ്.ടി കൗൺസിൽ നിർ​ത്തിയേക്കും. ഡെലിവറി ചാർജുകൾ കുറക്കുന്നതിനായി ഇടപെടണമെന്ന് കേന്ദ്രസർക്കാറിനോട് കമ്പനികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ്Read More →

തൃശൂരിലെ ഏറ്റവും വലിയ മാൾ ഉദ്ഘാടനം ബുധനാ​ഴ്ച; ഷോപ്പിങ് വിസ്‍മയമായി ഹൈലൈറ്റ് മാൾ

തൃശൂർ: തൃശൂരിലെ ഏറ്റവും വലിയ മാളെന്ന ഖ്യാതിയുമായി ഹൈലൈറ്റ് മാൾ ബുധനാഴ്ച നാട്ടുകാർക്കായി മിഴിതുറക്കും. 4.3 ഏക്കർ സ്ഥലത്ത് എട്ടു ലക്ഷം ചതുരശ്രയടിയിൽ കുട്ടനെല്ലൂർ ബൈപ്പാസിന് സമീപം ദേശീയ-സംസ്ഥാന പാതകൾക്കരികിലാണ് മാൾ. ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ലുലു ഡെയിലി തന്നെയാണ് തൃശൂർ ഹൈലൈറ്റ് മാളിന്റെയും ഹൈലൈറ്റ്. 75000 ചതുരശ്ര അടിയിലാണ് ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുക. 200ലധികം ബ്രാൻഡുകൾ, 40,000 ചതുരശ്ര അടി വിസ്തീർണമുള്ളRead More →

100 ബില്യൺ ഡോളർ ക്ലബിൽ നിന്ന് പുറത്തായി അദാനിയും അംബാനിയും

ന്യൂഡൽഹി: സമ്പത്തിന്റെ കണക്കിൽ 100 ബില്യൺ ഡോളർ ക്ലബിൽ നിന്നും പുറത്തായി മുകേഷ് അംബാനിയും ഗൗതം അദാനിയും. വലിയ പ്രതിസന്ധികൾ അംബാനിയും അദാനിയും അഭിമുഖീകരിക്കുന്നതിനിടെയാണ് ഇരുവരുടേയും 100 ബില്യൺ ഡോളർ ക്ലബിൽ നിന്നുള്ള പുറത്താകൽ. പ്രധാന വ്യവസായത്തിൽ നിന്നുണ്ടായ തിരിച്ചടിയാണ് അദാനിയുടേയും അംബാനിയുടേയും സമ്പത്ത് ഇടിയാനുള്ള കാരണം. അതേസമയം, തിരിച്ചടിക്കിടയിലും ഇന്ത്യയുടെ 20 ശതകോടീശ്വൻമാർ ചേർന്ന് 67.3 ബില്യൺ ഡോളർ സമ്പത്തിനൊപ്പം കൂട്ടിച്ചേർത്തിട്ടുണ്ട്. 10.8 ബില്യൺ ഡോളർ കൂട്ടിച്ചേർത്ത ശിവ്Read More →

ഇന്ത്യയിൽ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍

ന്യൂഡൽഹി: രാജ്യത്തെ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍. സര്‍ക്കാര്‍ ലക്ഷ്യമിട്ടതിനേക്കാള്‍ അഞ്ച് മടങ്ങ് അധികമാണ് നിലവിലെ അരിയുടെ ശേഖരം. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമായ ഇന്ത്യ സജീവമായി അരി കയറ്റുമതി നടത്താവുന്ന സ്ഥിതി കൈവരിച്ചു. ഡിസംബര്‍ ഒന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 44.1 ദശലക്ഷം ടണ്‍ അരിയാണ് സംഭരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ ശേഖരം ഉള്‍പ്പെടെയാണിത്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.Read More →