ഡൽഹിയിൽ വായുമലിനീകരണം നിയന്ത്രിക്കാൻ 8300 കോടി രൂപയുടെ വൻ പദ്ധതി; 65% ധനസഹായം ലോകബാങ്ക് നൽകും
ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി 8300 കോടി രൂപയുടെ വൻ പദ്ധതിയുമായി ഡൽഹി സർക്കാർ. ‘ക്ലീൻ എയർ, ഹെൽത്തി ഡൽഹി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഏഴ് വർഷത്തെ പദ്ധതിയുടെ ആകെ ചിലവിന്റെ 65 ശതമാനവും ലോകബാങ്ക് ആണ് ധനസഹായമായി നൽകുന്നത്. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള മലിനീകരണ തോത് ഗണ്യമായി കുറയ്ക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ സുപ്രധാന ദൗത്യത്തിൽ പങ്കാളികളാകുന്ന വിവിധ വകുപ്പുകളെയും പ്രതിനിധികളെയും സജ്ജരാക്കുന്നതിനായി വരുന്ന ജൂലൈ 10-ന് ഒരു പ്രത്യേക കോർഡിനേഷൻ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.Read More →





