ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മിസൈൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്
സ്വകാര്യമേഖലയിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മിസൈൽ നിർമാണ കേന്ദ്രങ്ങളിൽ ഒന്ന് സ്ഥാപിക്കാൻ വൻ നിക്ഷേപത്തിനൊരുങ്ങുകയാണ് അദാനി എന്റർപ്രൈസസിന് കീഴിലുള്ള അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്. മധ്യപ്രദേശിലെ ശിവപുരിയിൽ നിർമിക്കുന്ന കേന്ദ്രത്തിനായി 2500 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. നേരിട്ടും അല്ലാതെയും 5000 വിദഗ്ധ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്കാവും. അടുത്ത മൂന്നു വർഷങ്ങൾക്കുള്ളിൽ പ്രവർത്തന സജ്ജമാകും. അമ്പതിലധികം എംഎസ്എംഇകൾക്ക് പിന്തുണയേകാനും പദ്ധതിക്ക് കഴിയുമെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. വിവിധ മിസൈൽ പദ്ധതികൾ ആധുനിക സാങ്കേതിക വിദ്യയുടെയുംRead More →





