സാമ്പത്തിക നഷ്ടം; ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഒല
ആയിരത്തിലധികം ജീവനക്കാരെയും കരാർ തൊഴിലാളികളെയും പിരിച്ചുവിടാനൊരുങ്ങി ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. വർദ്ധിച്ചുവരുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒല ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട്. നാലു മാസത്തിനിടെ ഒലയിൽ നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. 2024 നവംബറിൽ 500 പേരയാണ് പിരിച്ചുവിട്ടത്. കസ്റ്റമര്‍ റിലേഷന്‍സ്, ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ അടക്കം ഒന്നിലധികം ഡിപ്പാര്‍ട്ട്മെന്റുകളിലെ ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. 2024 മാര്‍ച്ച് അവസാനത്തില്‍Read More →





