വാഴക്കുളം പൈനാപ്പിൾ കപ്പല്‍ മാർഗം ദുബായിലെത്തി

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധത്തിനിടെയിലും വാഴക്കുളം പൈനാപ്പിള്‍ അഞ്ചുദിവസം വൈകി കപ്പല്‍ മാർഗം കേടുപാടില്ലാതെ ദുബായിലെത്തി. രണ്ടാം കയറ്റുമതിയും വിജയമായതോടെ കർഷകർ ഹാപ്പി. കഴിഞ്ഞ 22ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ 28ന് ദുബായ് ജബേല്‍ അലി തുറമുഖത്ത് എത്തേണ്ടിയിരുന്നതാണ്. യുദ്ധം മൂലം അടച്ചിട്ടിരുന്ന തുറമുഖം തുറന്നതോടെ ഇന്നലെ രാവിലെ കപ്പല്‍ തീരത്തണഞ്ഞു. കണ്ടെയ്‌നറിലെ പൈനാപ്പിള്‍ പഴുത്തു തുടങ്ങിയെന്നും കേടുപാടില്ലെന്നും ദുബായിലെ പ്രതിനിധി അറിയിച്ചെന്ന് കർഷകൻ പവല്‍ കെ. എല്‍ദോ കേരളകൗമുദിയോട്Read More →

മാരുതി സുസൂക്കി കാറുകളുടെ വില വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിക്കുന്നതിനാല്‍ മാരുതി സുസുക്കി ഇന്ത്യ വൈകാതെ വാഹനവില ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ആഗോള ബ്രോക്കറേജ് സ്ഥാപനമായ എച്ച്.എസ്.ബി.സി. ചെലവ് കൂടുന്നതിന്റെ സമ്മര്‍ദ്ദം ലാഭമാര്‍ജിനുകളെ ബാധിക്കാം. അത് വിലവര്‍ധനവിലേക്ക് നയിക്കും. ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി മാരുതി ഓഹരിയുടെ ലക്ഷ്യവില താഴ്ത്തി നിശ്ചയിച്ചിരിക്കുകയാണ് എച്ച്.എസ്.ബി.സി. അപ്പോള്‍ മറ്റൊരു ചോദ്യവും ഉയരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ കമ്പനിക്ക് വില കൂട്ടേണ്ടി വന്നാല്‍ മറ്റുള്ളവരും ആ വഴി തന്നെ പിന്തുടരുകയില്ലേ? ജി.എസ്.ടിRead More →

ശ്രീറാം ഫിനാന്‍സ് ലിമിറ്റഡിന് 76 ദശലക്ഷം ഡോളറിന്‍റെ ധനസഹായം

കൊച്ചി: വികസിത വിപണികളിലെ സ്വകാര്യ സംരംഭങ്ങള്‍ക്ക് കഴിഞ്ഞ 60ലേറെ വര്‍ഷങ്ങളായി സാമ്പത്തിക സഹായവും ഉപദേശങ്ങളും നല്‍കി വരുന്ന ഡിഇജിയും വെല്‍ത്ത് മാനേജുമെന്‍റിലെ ആഗോള മുന്‍നിരക്കാരും അമേരിക്കയിലെ മികച്ച പേഴ്സണല്‍ ബാങ്കായ സിറ്റിയും മുന്‍നിര എന്‍ബിഎഫ്സി ആയ ശ്രീറാം ഫിനാന്‍സിന് 76 ദശലക്ഷം ഡോളറിന്‍റെ സംയുക്ത സാമ്പത്തിക പാക്കേജ് ലഭ്യമാക്കും. എല്ലാവരേയും സാമ്പത്തിക സേവനങ്ങളില്‍ ഉള്‍പ്പെടുത്തല്‍, ഗ്രാമവികസനം, കാലാവസ്ഥയുമായി ബന്ധപ്പെട്ട മൊബിലിറ്റി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈRead More →

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ‘ക്രിട്ടിക്കൽ’ സുരക്ഷാ അപ്‌ഡേറ്റ് പുറത്തിറക്കി ഗൂഗിൾ

ആൻഡ്രോയിഡ് ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി 2026 മാർച്ച് മാസത്തെ ഏറ്റവും നിർണ്ണായകമായ അപ്‌ഡേറ്റ് ഗൂഗിൾ പുറത്തിറക്കി. ദശലക്ഷക്കണക്കിന് ഉപകരണങ്ങളെ ബാധിച്ചേക്കാവുന്ന നൂറിലധികം സുരക്ഷാ പിഴവുകൾ പരിഹരിക്കാനാണ് ഈ നീക്കത്തിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്. ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ട 129 ഓളം സുരക്ഷാ പ്രശ്നങ്ങൾക്കുള്ള പരിഹാരം രണ്ട് ഘട്ടങ്ങളിലായാണ് ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. സ്മാർട്ട്‌ഫോണുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സമീപകാലത്തെ ഏറ്റവും വലിയ അപ്‌ഡേറ്റുകളിൽ ഒന്നാണിത്. ഹാക്കർമാർക്ക് എളുപ്പത്തിൽ ചൂഷണം ചെയ്യാൻ കഴിയുന്ന ‘സീറോ-ഡേ’ സുരക്ഷാRead More →

ഇരുചക്ര വാഹനവിൽപനയിൽ ലോകത്ത് മൂന്നാം സ്ഥാനത്തെത്തി ടിവിഎസ്

വാർഷിക വിൽപ്പനയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ ഇരുചക്ര വാഹന നിർമാതാവായി ടിവിഎസ് മോട്ടോർ കമ്പനി. യമഹ മോട്ടോറിനെ മറികടന്നാണ് ഇന്ത്യൻ കമ്പനിയായ ടിവിഎസിന്റെ നേട്ടം. വ്യത്യസ്ത ശ്രേണിയിലുള്ള മോഡലുകളുമായാണ് മാസ് മാർക്കറ്റിൽ ടിവിഎസ് മുന്നേറുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലും ടിവിഎസ് ഒരു പ്രധാന പങ്കുണ്ട്. പ്രതിമാസ വിൽപ്പന ചാർട്ടുകളിൽ കമ്പനി സ്ഥിരമായി ഒന്നാം സ്ഥാനത്താണ്. ഇന്ത്യക്ക് പുറമെ മറ്റ് വിപണികളിലും ടിവിഎസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ടിവിഎസ്Read More →