കല്യാൺ ഹോംസിന്റെ ബ്രാൻഡ്‌ അംബാസഡറായി നിവിൻ പോളി

തൃശ്ശൂർ: കല്യാൺ ഹോംസിന്റെ ബ്രാൻഡ്‌ അംബാസഡറായി നടൻ നിവിൻ പോളിയെ പ്രഖ്യാപിച്ചു. നിവിൻ പോളി ഇതാദ്യമായാണ്‌ ഒരു ബ്രാൻഡിന്റെ ഒൗദ്യോഗിക ബ്രാൻഡ്‌ അംബാസഡറാകുന്നതെന്ന പ്രത്യേകതയുമുണ്ട്‌. നിവിൻപോളിയെ ബ്രാൻഡ്‌ അംബാസഡറായി സ്വാഗതം ചെയ്യുന്നതിൽ വലിയ സന്തോഷമുണ്ടെന്ന്‌ കല്യാൺ ഹോംസ്‌ മാനേജിങ്‌ ഡയറക്ടർ ആർ. കാർത്തിക്‌ പറഞ്ഞു. ഇതാദ്യമായാണ്‌ ഒരു ബ്രാൻഡുമായി സഹകരിക്കുന്നതെന്ന്‌ നിവിൻപോളി ചൂണ്ടിക്കാട്ടി. അടുത്ത സാമ്പത്തികവർഷം കേരളത്തിലുടനീളം 600 കോടി രൂപ നിക്ഷേപത്തിൽ അഞ്ച്‌ പുതിയ റെസിഡൻഷ്യൽ പ്രോജക്ടുകൾ ആരംഭിക്കുമെന്ന്‌Read More →

കേരളത്തിലെ ആദ്യ എൻവിഡിയ എഐ ഫാക്ടറി കൊച്ചിയിൽ; ആഗോള എഐ ഭൂപടത്തിൽ ഇടംപിടിച്ച് കേരള സ്റ്റാർട്ടപ്പ്

കൊച്ചി: സംസ്ഥാനത്തെ ആദ്യത്തെ എൻവിഡിയ എഐ ഫാക്ടറി പ്രവർത്തനസജ്ജമാക്കി കെഎസ് യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പായ ‘ജെനിസിസ്‌ലാബ്സ്’. എൻവിഡിയ സ്റ്റുഡിയോ സർട്ടിഫൈഡ് അംഗവും ഇന്റൽ ഗോൾഡ് മെമ്പറുമാണ് ജെനിസിസ് ലാബ്സ്. കേരളത്തിലെ പ്രമുഖ പ്രൊഡക്റ്റ് സ്റ്റുഡിയോയായ ‘കീവാല്യൂ സോഫ്റ്റ്‌വെയർ സിസ്റ്റംസിനായി’യാണ് ഈ അത്യാധുനിക സൗകര്യം ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ ആഗോളതലത്തില്‍ നേടുന്ന പ്രധാന്യമാണ് ഈ നേട്ടം കാണിക്കുന്നത്. അത്യാധുനികമായ എൻവിഡിയ അഡ ലോവേലസ്, ജിപിയു-കൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈRead More →

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

വ്യവസായ, നിക്ഷേപ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ നടപടികള്‍ക്കാണ് അംഗീകാരം തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ മൂലധന നിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക സഹായ പദ്ധതിയുടെ ഭാഗമായി നിയന്ത്രണ നടപടികള്‍ (ഡിറഗുലേഷന്‍) കുറയ്ക്കുന്നതിനും ചട്ടങ്ങള്‍ ലളിതമാക്കുന്നതിനുമായി കൈക്കൊണ്ട പരിഷ്കരണങ്ങള്‍ക്കുള്ള അംഗീകാരമായി കേരളത്തിന് 360 കോടി രൂപ അനുവദിച്ചു. ഈ തുക ഒറ്റത്തവണയായി സംസ്ഥാനത്തിന് ലഭിക്കും. വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കിയ നിയന്ത്രണ ലഘൂകരണ നടപടികളും ഭരണപരമായ പരിഷ്കരണങ്ങളുമാണ്Read More →

റഷ്യയുടെ S-400 അഞ്ച് സ്ക്വാഡ്രണുകൾ കൂടി വാങ്ങാൻ ഇന്ത്യ

ന്യൂഡൽഹി: റഷ്യയുടെ എസ്-400 വ്യോമപ്രതിരോധ മിസൈൽ സംവിധാനം കൂടുതൽ സംഭരിക്കാൻ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. അഞ്ച് അധിക സ്ക്വാഡ്രണുകൾ സംഭരിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി പാക് വിമാനങ്ങളെ പ്രതിരോധിക്കുന്നതിൽ എസ്-400 സംവിധാനം കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഈ നീക്കത്തിന് പിന്നിൽ. ഫെബ്രുവരി 28 മുതൽ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ഓപ്പറേഷൻ ഫ്യൂറി എന്ന പേരിൽ നടത്തിയ വ്യോമാക്രമണങ്ങളും ഇതിനെത്തുടർന്നുണ്ടായ ഇറാന്റെ പ്രത്യാക്രമണവും കാരണം പശ്ചിമേഷ്യRead More →

രാജസ്ഥാനിലെ അപൂർവ ധാതു ഖനനം; ഇന്ത്യയുമായി കൈകോർക്കാൻ ജപ്പാൻ

ന്യൂഡൽഹി: ചൈനയുടെ വ്യാപാര നിയന്ത്രണങ്ങളിൽ വലയുന്ന ജപ്പാൻ, തങ്ങളുടെ വ്യവസായ മേഖലയ്ക്ക് അത്യന്താപേക്ഷിതമായ അപൂർവ ധാതുക്കൾക്കായി (Rare Earth Elements) ഇന്ത്യയുമായി കൈകോർക്കുന്നു. രാജസ്ഥാനിൽ അടുത്തിടെ കണ്ടെത്തിയ വൻതോതിലുള്ള ധാതു നിക്ഷേപം സംയുക്തമായി ഖനനം ചെയ്യുന്നതിനെക്കുറിച്ചാണ് ഇരുരാജ്യങ്ങളും ചർച്ചകൾ നടത്തുന്നത്. ഇലക്‌ട്രിക് വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുടെ നിർമാണത്തിനാവശ്യമായ കാന്തികശക്തിയുള്ള ധാതുക്കളുടെ കാര്യത്തിൽ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുകയാണ് ജപ്പാന്‍റെ പ്രധാന ലക്ഷ്യം. രാജസ്ഥാനിലും ഗുജറാത്തിലുമായി ഏകദേശം 12.9Read More →