യുഎസ് തീരുവ; വ്യവസായ മന്ത്രിയുമായി ചർച്ച നടത്തി ബാങ്കുകളുടെ സമിതി
തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിയ്ക്ക് 50 ശതമാനം തീരുവ അമേരിക്ക ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ കയറ്റുമതി കേന്ദ്രീകൃത വാണിജ്യമേഖലയ്ക്ക് പ്രവര്‍ത്തന മൂലധനം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് സംസ്ഥാനതല ബാങ്കുകളുടെ സമിതി (എസ്എല്‍ബിസി) പറഞ്ഞു. സംസ്ഥാന വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവുമായി എസ്എല്‍ബിസി പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയ്ക് ശേഷമാണ് ഈ ധാരണയായത്. ഈ മാസം 18 ന് ചേരുന്ന എസ്എല്‍ബിസി യോഗത്തില്‍ ഈ വിഷയം പരിഗണിക്കാമെന്ന് പ്രതിനിധികള്‍ മന്ത്രിക്ക് ഉറപ്പു നല്കി.Read More →

