സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

മോസ്‌ക്കോ: ഇന്ത്യയിലേയ്ക്കുള്ള അസംസ്‌കൃത എണ്ണ കയറ്റുമതി അനുസ്യൂതം തുടരുകയാണെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആന്‍ഡ്രി റുഡെന്‍കോ.പത്രപ്രവര്‍ത്തകരുടെ ഇത് സംബന്ധിച്ച ചോദ്യത്തിന് ‘എല്ലാം തുടരുന്നു’ എന്നദ്ദേഹം മറുപടി നല്‍കി. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഊര്‍ജ്ജ വിശകലന സ്ഥാപനമായ ക്ലെപ്ലറിന്റെ കണക്കുകള്‍ പ്രകാരം ഈ മാസം ആദ്യപകുതിയില്‍ റഷ്യയില്‍ നിന്നും പ്രതിദിനം 18 ലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജൂണില്‍ പ്രതിദിനംRead More →

ഇപിഎഎഫ് ഇടക്കാല പിന്‍വലിക്കലുകള്‍ 55 മടങ്ങ് വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള ഇടക്കാല പിന്‍വലിക്കല്‍ കഴിഞ്ഞ ദശകത്തില്‍ 55 മടങ്ങ് വര്‍ദ്ധിച്ചു. 2016-17 സാമ്പത്തികവര്‍ഷത്തിലെ 5 ലക്ഷം അപേക്ഷകളുണ്ടായിരുന്ന സ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഏകദേശം 2.95 കോടിയാണ്. 55 മടങ്ങ് വര്‍ദ്ധനവ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്, ശമ്പളക്കാരായ തൊഴിലാളികളും അവരുടെ തൊഴിലുടമകളും എല്ലാ മാസവും ഒരു നിശ്ചിത തുക സംഭാവന ചെയ്യുന്ന ഒരു സേവിംഗ്‌സ് സ്‌കീമാണ്. വിരമിച്ചതിന് ശേഷം തൊഴിലാളികളെRead More →

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി

ന്യൂഡല്‍ഹി: വിപണി വൈവിദ്യവത്ക്കരണത്തിന്റെ സൂചന നല്‍കി 24 രാജ്യങ്ങളിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.  തീരുവ കാരണം യുഎസിലേയ്ക്കുള്ള കയറ്റുമതി സെപ്തംബറില്‍ ഇടിഞ്ഞിരുന്നു. കൊറിയ, യുഎഇ, ജര്‍മ്മനി, ടോഗോ, ഈജിപ്ത്, വിയറ്റ്‌നാം, ഇറാഖ്, മെക്‌സിക്കോ, റഷ്യ, കെനിയ, നൈജീരിയ, കാനഡ, പോളണ്ട്, ശ്രീലങ്ക, ഒമാന്‍, തായ്ലന്‍ഡ്, ബംഗ്ലാദേശ്, ബ്രസീല്‍, ബെല്‍ജിയം, ഇറ്റലി, ടാന്‍സാനിയ എന്നിവ ഈ 24 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ രാജ്യങ്ങളിലേയ്ക്കുള്ളRead More →

റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്

മുംബൈ: റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കുനല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു. അല്ലാത്തപക്ഷം, നിലവിലെ 50 ശതമാനം തീരുവ തുടരുമെന്ന് അദ്ദേഹം താക്കീത് നല്‍കി. എണ്ണ വാങ്ങുന്ന കാര്യത്തില്‍ ആര്‍ക്കും വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴാണ് ട്രംപിന്റെ അവകാശവാദം. ‘ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു, അദ്ദേഹം റഷ്യന്‍ എണ്ണ വാങ്ങുന്നില്ലെന്ന്് പറഞ്ഞു,’ ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോദി-Read More →

ഇപിഎഫ് കോര്‍പ്പസ്  അഞ്ച് മടങ്ങ് വളര്‍ന്നു

ന്യഡല്‍ഹി: കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) കോര്‍പ്പസ് ഗണ്യമായി വര്‍ദ്ധിച്ചു.2013-14സാമ്പത്തിക വര്‍ഷത്തില്‍ 5.46 ലക്ഷം കോടിയുണ്ടായിരുന്ന കോര്‍പ്പസ്  2023-24 ല്‍ 24.76 ലക്ഷം കോടിയിലെത്തി. ഔപചാരിക തൊഴിലിന്റെ വളര്‍ച്ച, സംഘടിത മേഖലയിലെ വേതന വര്‍ദ്ധനവ്, അംഗങ്ങളുടെ ഇപിഎഫ്ഒ പ്രവേശം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണ്  ഈ അഞ്ചിരട്ടി വര്‍ദ്ധനവ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) കൈകാര്യം ചെയ്യുന്ന വിരമിക്കല്‍ സമ്പാദ്യത്തിന്റെ ആകെ തുകയാണ് ഇപിഎഫ് കോര്‍പ്പസ്.  വിരമിക്കലിനുശേഷംRead More →