മുത്തൂറ്റ് മൈക്രോഫിൻ എൻസിഡി വഴി 450 കോടി രൂപ സമാഹരിക്കും

കൊച്ചി: രാജ്യത്തെ മുൻനിര എൻബിഎഫ്സി മൈക്രോ ഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ സെക്വേർഡ് വിഭാഗത്തിൽപ്പെട്ട എൻസിഡികളുടെ സ്വകാര്യ പ്ലേസ്മെന്റ് വഴി 450 കോടി രൂപ സമാഹരിക്കും. 9.70 മുതൽ 9.95 ശതമാനം വരെ പ്രതിവർഷ പലിശ നിരക്കാവും ഇവയ്ക്ക് ഉണ്ടാവുക. സ്ഥാപനത്തിന്റെ തുടർ വായ്പാ പദ്ധതികൾ, മൂലധന ആവശ്യങ്ങൾ, കടം തിരിച്ചടയ്ക്കൽ, പുനർവായിപ്പുകൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കാകും സമാഹരിക്കുന്ന തുക ഉപയോഗിക്കുക. ഡിസംബർ, ജനുവരി മാസങ്ങളിലായി 225 കോടിRead More →

കാർ വിപണിയിൽ പുതിയ യുദ്ധം; മാരുതിക്കെതിരെ ടാറ്റയും മഹീന്ദ്രയും അടക്കം വമ്പന്മാർ

മുംബൈ: രാജ്യത്തെ കാർ വിപണിയിൽ പുതിയ യുദ്ധത്തിന് തുടക്കം കുറിച്ച് നിർമാതാക്കൾ. ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കിക്കെതിരെ ടാറ്റ മോട്ടോർസും മഹീന്ദ്രയും ഹ്യൂ​ണ്ടായിയും എം.ജി മോട്ടോർ ഇന്ത്യയും രംഗത്ത് വന്നതോടെയാണ് തുറന്ന പോരിലേക്ക് നീങ്ങിയത്. കേന്ദ്ര സർക്കാർ നടപ്പാക്കാനിരിക്കുന്ന വായു മലിനീകരണ ചട്ടത്തിൽ (കോർപറേറ്റ് ആവറേജ് ഫുവൽ എഫിഷൻസി, കഫെ-3) ഭാരം കുറഞ്ഞ ചെറിയ കാറുകൾക്ക് ഇളവ് നൽകാനുള്ള നീക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. രാജ്യത്ത് ഏറ്റവുംRead More →

പ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ; രണ്ടാം പാദത്തിൽ കുതിച്ച് ജിഡിപി, ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.2 ശതമാനം വളർച്ച

18 മാസത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ച താരിഫ് ആഘാതം ഏശിയില്ല ന്യൂഡൽഹി: ഉപഭോക്തൃ ചെലവിലെ ശക്തമായ വർധനവും പ്രാദേശിക ഉത്സവങ്ങൾ മുന്നിൽ കണ്ടുള്ള ഉൽപാദന വർധനവും മൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ 18 മാസത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തി. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8.2 ശതമാനം വളർച്ചയാണ് രാജ്യം നേടിയത്. മുൻ പാദത്തിലെ 7.8 ശതമാനം വളർച്ചയെയും മറികടന്നാണ് ഈ മുന്നേറ്റം. ഇന്ന് പുറത്തുവിട്ട കണക്കുകളാണ് വേഗത്തിലുള്ള മുന്നേറ്റം പ്രകടമാകുന്നത്.Read More →

‘വില ഉടൻ ഇടിയില്ല’; സ്വർണ വായ്പക്ക് മാത്രമായി 3000 ബ്രാഞ്ചുകൾ തുടങ്ങാനൊരുങ്ങി വിവിധ സ്വകാര്യ കമ്പനികൾ

മുംബൈ: സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തിയതോടെ വായ്പ വിതരണത്തിൽ വൻ കുതിപ്പിനൊരുങ്ങി രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ. ഗോൾഡ് ലോണുകൾക്ക് മാത്രമായി 12 മാസത്തിനുള്ളിൽ 3000ത്തോളം പുതിയ ബ്രാഞ്ചുകൾ തുടങ്ങാനാണ് സ്വകാര്യ കമ്പനികളുടെ പദ്ധതി. സ്വർണ വില ഉയർന്നതിന് പിന്നാലെ പിരമൽ ഫിനാൻസ് അടക്കം നിരവധി പുതിയ കമ്പനികളാണ് ഗോൾഡ് ലോൺ മേഖലയിലേക്ക് കാലെടുത്ത് വെച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം സെപ്റ്റംബർ വരെ സ്വർണRead More →

റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽത്തന്നെ നിർമിക്കാൻ തയാറെന്ന് സഫ്രാൻ

ഹൈദരാബാദ്: കൂടുതൽ റഫാൽ യുദ്ധവിമാനങ്ങൾക്കുള്ള ഓർഡർ ലഭിച്ചാൽ ഇന്ത്യയിൽത്തന്നെ നിർമിക്കാൻ (അസംബ്ലി യൂണിറ്റ്) തയാറാണെന്ന് ഫ്രഞ്ച് വിമാനനിർമാണക്കമ്പനി സഫ്രാൻ അറിയിച്ചു. അങ്ങനെയെങ്കിൽ ഫ്രാൻസിനു പുറത്ത് ഈ സൗകര്യം ഏർപ്പെടുത്തുന്നത് ആദ്യമായി ഇന്ത്യയിലായിരിക്കുമെന്നും സഫ്രാൻ സിഇഒ ഒലിവിയർ ആൻഡ്രിസ് പറഞ്ഞു. ഫ്രാൻസിലെ ദാസോ ഏവിയേഷൻ നിർമിക്കുന്ന റഫാൽ യുദ്ധവിമാനങ്ങൾക്ക് എൻജിൻ, ലാൻഡിങ് ഗിയർ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ തുടങ്ങിയവ നൽകുന്ന സ്ഥാപനമാണ് സഫ്രാൻ.റഫാൽ വിമാനങ്ങളിൽ ഉപയോഗിക്കുന്ന ലീപ് എൻജിനുകളുടെ പരിപാലനം, അറ്റകുറ്റപ്പണി എന്നിവയ്ക്കുള്ളRead More →