ആഡംബര കാറുകൾക്കും മൊബൈൽ ഫോണിനും മരുന്നിനും വില കുറയും; ഇന്ത്യ -ഇ.യു സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യൻ വിപണിയിൽ വരുത്തുന്നത് വൻ മാറ്റങ്ങൾ

യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം  ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. 18 വർഷത്തെ കാത്തിരിപ്പിന് ശേഷം ഒപ്പുവെച്ച ചരിത്രപ്രധാനമായ കരാറിനെ ‘വ്യാപാര കരാറുകളുടെ മാതാവ്’ എന്നാണ് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ വിശേഷിപ്പിച്ചത്. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ വില കുറയാൻ പോകുന്ന പ്രധാനRead More →

എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന സമഗ്രമായ ബജറ്റാകും അവതരിപ്പിക്കുക: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, സർക്കാരിന്റെ നയം വ്യക്തമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വെറും ‘ബമ്പർ’ പ്രഖ്യാപനങ്ങൾ ഇടതുപക്ഷത്തിന്റെ രീതിയല്ലെന്നും, എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന സമഗ്രമായ ബജറ്റാകും ഇതെന്നും അദ്ദേഹം പറഞ്ഞു. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. ക്ഷേമ പെൻഷൻ 2,000 രൂപയാക്കി ഉയർത്തിയത് ചെറിയ കാര്യമല്ലെന്ന് പറഞ്ഞ ധനമന്ത്രി, പെൻഷൻ തുകയിൽ ഇത്തവണ വർധനവ്Read More →

എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍

ഒരു കോടിയിലേറെ ജീവനക്കാര്‍ക്ക് കൈനിറയെ നേട്ടം? ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍, പെന്‍ഷനുകള്‍ എന്നിവ പരിഷ്‌കരിക്കുന്നതിനുള്ള എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ (സിപിസി) ഔദ്യോഗികമായി അംഗീകരിച്ചു. 1.1 കോടി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കാത്തിരുന്ന ശമ്പള കമ്മീഷന്‍ 2026 ജനുവരി മുതല്‍ പ്രവര്‍ത്തനത്തിലേക്ക് നീങ്ങും. എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ അടുത്തിടെയാണ് രൂപീകരിച്ചതെങ്കിലും, ശമ്പള- പെന്‍ഷന്‍ വര്‍ദ്ധനവിനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.Read More →

കേന്ദ്രബജറ്റിൽ പ്രതീക്ഷ അർപ്പിച്ച് കാര്‍ഷിക മേഖല

ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ബജറ്റിൽ കൃഷി മേഖലയ്ക്കു ലഭിക്കാവുന്ന പരിഗണനയെക്കുറിച്ച് ആകാംക്ഷയും ആശങ്കയുമുണ്ട്. പ്രധാന കർഷകക്ഷേമ പദ്ധതികളുടെ ലയനം ബജറ്റിൽ പ്രഖ്യാപിച്ചേക്കും. കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ വളം ക്ഷാമം ഉന്നയിക്കുന്ന പശ്ചാത്തലത്തിൽ പുതിയ വളം പ്ലാന്റുകൾ ഉൾപ്പെടെ പ്രതീക്ഷിക്കുന്നു. വിത്ത് നിയമ ഭേദഗതി ബിൽ, കീടനാശിനി നിയന്ത്രണ ബിൽ എന്നിവയും ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിലെത്തും. കൃഷി മേഖലയുടെ പ്രാധാന്യത്തെയും ആവശ്യങ്ങളെയും കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ്Read More →

പ്രകൃതിവാതക ഉപഭോഗത്തിന് പ്രോത്സാഹനം; ടെലിവിഷൻ ക്യാംപെയിന് തുടക്കമിട്ട് ബിപിസിഎൽ

കൊച്ചി: രാജ്യത്തുടനീളം പ്രകൃതിവാതക ഊർജ ഉപഭോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ആരംഭിച്ച പ്രചാരണ ക്യാംപെയ്‌ന്റെ ഭാഗമായി ടെലിവിഷൻ പരസ്യചിത്രങ്ങൾക്ക് തുടക്കമായി. നടനും പാർലമെന്റ് അംഗവുമായ രവി കിഷൻ, അഭിനേത്രി സാക്ഷി തൻവാർ എന്നിവരാണ് പരസ്യചിത്രത്തിൽ അഭിനയിക്കുന്നത്. ‘പിഎൻജി 2.0’ എന്ന പേരിൽ തുടക്കമിട്ട ക്യാംപെയ്‌നിലൂടെ പൈപ്പ്ഡ് നാചുറൽ ഗ്യാസ് (പിഎൻജി), കംപ്രസ്ഡ് നാചുറൽ ഗ്യാസ് (സിഎൻജി) എന്നിവയുടെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്.Read More →