, ,

പ്രതികാര നികുതിയിൽ ട്രംപിന് വീണ്ടും തിരിച്ചടി; പിരിച്ചെടുത്ത 14.5ലക്ഷം കോടി രൂപ ഉടൻ തിരിച്ച് നൽകണമെമെന്ന് കോടതി

വാഷിങ്ടൺ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഭീമമായ ഇറക്കുമതി തീരുവ വഴി സമാഹരിച്ച പണം ഉടനെ തരികെ നൽകണമെന്ന് യു എസ് ഫെ‍ഡറൽ കോടതി. തിരികെ നൽകുന്ന പ്രക്രിയ വൈകിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം ഫെഡറൽ അപ്പീൽ കോടതി തള്ളി. ഫെബ്രുവരി20-ന് സുപ്രീം കോടതി ഈ നികുതികൾ നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. വിധി വന്ന് ആഴ്ചകൾക്ക് ശേഷമാണ് ട്രംപ് ഭരണകൂടത്തിന് ഇപ്പോൾ പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.യുഎസ് കോര്‍ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ…

പ്രതികാര നികുതിയിൽ ട്രംപിന് വീണ്ടും തിരിച്ചടി; പിരിച്ചെടുത്ത 14.5ലക്ഷം കോടി രൂപ ഉടൻ തിരിച്ച് നൽകണമെമെന്ന് കോടതി
പ്രതികാര നികുതിയിൽ ട്രംപിന് വീണ്ടും തിരിച്ചടി; പിരിച്ചെടുത്ത 14.5ലക്ഷം കോടി രൂപ ഉടൻ തിരിച്ച് നൽകണമെമെന്ന് കോടതി

വാഷിങ്ടൺ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ഭീമമായ ഇറക്കുമതി തീരുവ വഴി സമാഹരിച്ച പണം ഉടനെ തരികെ നൽകണമെന്ന് യു എസ് ഫെ‍ഡറൽ കോടതി. തിരികെ നൽകുന്ന പ്രക്രിയ വൈകിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം ഫെഡറൽ അപ്പീൽ കോടതി തള്ളി.

ഫെബ്രുവരി20-ന് സുപ്രീം കോടതി ഈ നികുതികൾ നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. വിധി വന്ന് ആഴ്ചകൾക്ക് ശേഷമാണ് ട്രംപ് ഭരണകൂടത്തിന് ഇപ്പോൾ പുതിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.
യുഎസ് കോര്‍ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ട് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. നികുതി മടക്കിനൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി കേസ് കീഴ്ക്കോടതിയായ കോർട്ട് ഓഫ് ഇന്റർനാഷണൽ ട്രേഡിലേക്ക് കൈമാറി.

പലിശയടക്കം 175 ബില്യൺ തിരിച്ച് നൽകണം
ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വ്യാപകമായ നികുതി വർദ്ധനവ് വഴി ഏകദേശം 130 ബില്യൺ ഡോളർ സർക്കാർ ഖജനാവിലേക്ക് ഇതിനകം എത്തിയിട്ടുണ്ട്. പലിശയടക്കം ഏകദേശം 175 ബില്യൺ ഡോളർ (ഏകദേശം14.5ലക്ഷം കോടി രൂപ) സർക്കാർ ഇറക്കുമതിക്കാർക്ക് തിരികെ നൽകേണ്ടി വരുമെന്നാണ് പെൻ വാർട്ടൺ ബജറ്റ് മോഡലിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഫണ്ട് നടപടികളുമായി മുന്നോട്ട് പോകുന്നതിന് മുൻപ് 90ദിവസത്തെ സാവകാശം വേണമെന്ന് ട്രംപ് ഭരണകൂടം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഈ ആവശ്യം നിരാകരിച്ചു.
1977-ലെ ഒരു അടിയന്തര നിയമം(IEEPA) ദുരുപയോഗം ചെയ്താണ് ട്രംപ് നികുതി ഏർപ്പെടുത്തിയതെന്നും,നികുതി നിശ്ചയിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്നും ചൂണ്ടിക്കാട്ടിയാണ് ഫെബ്രുവരി20-ന് സുപ്രീം കോടതി നികുതി റദ്ദാക്കിയത്.

പിഴിയാൻ പുതിയ മാര്‍ഗ്ഗങ്ങൾ തേടുന്നു
ഭീമമായ ഈ തുക എങ്ങനെ കണ്ടെത്തുമെന്നത് ട്രഷറിയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. ‘നൂറു ബില്യൺ ഡോളറിലധികം തുക ചെക്ക് എഴുതി നൽകാൻ മാത്രം സർക്കാരിന്റെ കൈവശം ഇപ്പോൾ നീക്കിയിരിപ്പില്ല,’ എന്ന് ഈ രംഗത്തെ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

നഷ്ടപ്പെട്ട വരുമാനം കണ്ടെത്താനും റീഫണ്ട് നൽകാനുമുള്ള പണം സമാഹരിക്കാനും വേണ്ടി ട്രംപ് ഭരണകൂടം മറ്റ് നിയമ വഴികളിലൂടെ പുതിയ തീരുവകൾ ഏർപ്പെടുത്താൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഫെബ്രുവരി 24 മുതൽ പല ഉൽപ്പന്നങ്ങൾക്കും പുതിയ നികുതികൾ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ന്യൂയോർക്കിലെ ഇന്റർനാഷണൽ ട്രേഡ് കോടതിയായിരിക്കും ഇനി റീഫണ്ട് നടപടികളുടെ മേൽനോട്ടം വഹിക്കുന്നത്. എത്രയും വേഗം റീഫണ്ട് പ്ലാൻ സമർപ്പിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെടും. ആയിരക്കണക്കിന് ചെറുകിട-വൻകിട വ്യവസായികൾക്ക് ഈ വിധി ആശ്വാസകരമാകുമെങ്കിലും, പണം കൈകളിലെത്താൻ മാസങ്ങൾ എടുത്തേക്കാം.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports