സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

നടപ്പ് സാമ്പത്തിക വർഷം രാജ്യം 7.4 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവെ. 2026-27 വർഷത്തിൽ 6.8 ശതമാനത്തിനും 7.2 ശതമാനത്തിനും ഇടയ്ക്കാകും വളർച്ച. യുഎസിന്റെ താരിഫ് വർധന ഉൾപ്പടെയുള്ള ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യയുടെ കയറ്റുമതി മേഖല കരുത്തുകാട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ധനകമ്മി ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിൽ സർക്കാർ വിജയിച്ചു. 2020-21ൽ 9.2 ശതമാനമായിരുന്ന ധനകമ്മി 2024-25ൽ 4.8 ശതമാനമായി. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി വളരെ കുറഞ്ഞു. മൂലധന ചെലവ് ജിഡിപിയുടെRead More →

ഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേ

അടുത്ത വർഷം വിലക്കയറ്റം കൂടും ന്യൂഡൽഹി: ഇന്ത്യ അടുത്ത സാമ്പത്തിക വർഷവും (2026-27) ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്ശക്തിയായി തുടരുമെന്ന് കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട്. ധനമന്ത്രി നിർമല സീതാരാമൻ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ 2026-27ൽ ഇന്ത്യയ്ക്ക് 6.8 മുതൽ 7.2% വരെ ജിഡിപി വളർച്ചയാണ് പ്രവചിക്കുന്നത്. നടപ്പുവർഷത്തെ (2025-26) പ്രതീക്ഷിത വളർച്ചനിരക്ക് 7.4 ശതമാനമാണ്. കഴിഞ്ഞവർഷം (2024-25)Read More →

കേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെ

തിരുവനന്തപുരം: സ്വന്തം വരുമാനം വർദ്ധിപ്പിച്ചും കേന്ദ്ര അവഗണനയ്ക്കിടയിലും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക ചെലവഴിക്കുന്ന രീതിയിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തെ കേരള ബജറ്റിലെ പ്രധാന വരവ്-ചെലവ് കണക്കുകൾ താഴെ പറയുന്നവയാണ്: വരവ് – പണം വരുന്നത് എവിടെ നിന്ന്?സംസ്ഥാനത്തിന്റെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഈ ബജറ്റിൽ രേഖപ്പെടുത്തുന്നു: തനത് നികുതി വരുമാനം: ഈ സർക്കാരിന്റെ കാലത്ത് ശരാശരി പ്രതിവർഷ തനത് നികുതി വരുമാനം 73,002 കോടിRead More →

സംസ്ഥാനത്തിന്റെ റവന്യു വരവ് 1,82,972.10 കോടി രൂപ; റവന്യു ചെലവ് 2,17,558.76 കോടി രൂപയിലേക്ക് ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വരവ്-ചെലവ് കണക്കുകളിലെ അസന്തുലിതാവസ്ഥ വീണ്ടും വ്യക്തമാക്കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച 2026-27 വർഷത്തെ കേരള ബജറ്റ്. കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ റവന്യു വരവ് 1,82,972.10 കോടി രൂപയായിരിക്കുമ്പോൾ റവന്യു ചെലവ് 2,17,558.76 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഇതോടെ 34,586.66 കോടി രൂപയുടെ റവന്യു കമ്മിയാണ് ബജറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ബജറ്റിൽ സംസ്ഥാനത്തിന്റെ റവന്യു വരവ് 1,37,082.61 കോടിയും ചെലവ് 1,73,971.80 കോടിയുമായിരുന്നു. 36,889.19 കോടി രൂപയായിരുന്നു കഴിഞ്ഞ തവണക്കെRead More →

സാമ്പത്തികാവലോകന റിപ്പോർട്ട്; അപകടരേഖയിലേക്ക് പൊതുകടം; ആശ്വാസമായി തനത് നികുതി വരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പൊതുകടം വർധിക്കുന്നുവെന്ന് അടിവരയിട്ട് സാമ്പത്തികാവലോകന റിപ്പോർട്ട്. 2023-24 വർഷത്തെ 12.60 ശതമാനത്തിൽ നിന്ന് 15.68 ശതമാനത്തിലേക്കാണ് 2024-25ൽ പൊതുകടം ഉയർന്നത്. പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലെ അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 2024-25ൽ 24.83 ആയി വർധിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ അനുപാതം 25 ശതമാനമുള്ള 14 സംസ്ഥാനങ്ങളാണുള്ളത്. ഈ പട്ടികയിലേക്ക് അടുക്കുകയാണ് കേരളത്തിന്‍റെയും കടം-മൊത്തം ആഭ്യന്തര ഉൽപാദന (ജി.എസ്.ഡി.പി) അനുപാതം. സംസ്ഥാനത്തിന്‍റെ ആകെRead More →