2025 ല്‍ ഓഹരി തിരിച്ചുവാങ്ങല്‍ 95% കുറഞ്ഞു

മുംബൈ: ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന നികുതി മാറ്റങ്ങള്‍ കാരണം ഓഹരി തിരിച്ചുവാങ്ങലുകള്‍ കുറഞ്ഞു. ഇഷ്യൂകള്‍ 95 ശതമാനം ഇടിവാണ് നേരിട്ടത്. ഇതുവരെ 916 കോടി രൂപയുടെ എട്ട് തിരിച്ചു വാങ്ങലുകള്‍ മാത്രമാണ് മറന്നത്. 2022-24 കാലയളവില്‍ ലിസ്റ്റുചെയ്ത കമ്പനികള്‍ ഒരു ലക്ഷം കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങിയതായി പ്രൈം ഡാറ്റാബേസില്‍ നിന്ന് സമാഹരിച്ച ഡാറ്റ കാണിക്കുന്നു. 2024-ല്‍ 13,539 കോടി രൂപയുടെ 48 തിരിച്ചുവാങ്ങലുകള്‍ നടന്നപ്പോള്‍,Read More →

ഇന്ത്യന്‍ യൂണിറ്റുകള്‍ ലിസ്റ്റ് ചെയ്യാന്‍ പത്തോളം ബഹുരാഷ്ട്ര കമ്പനികള്‍ ഒരുങ്ങുന്നു

മുംബൈ :റോത്ത്‌സ്‌ചൈൽഡ് ആൻഡ് കമ്പനിയുടെ കണക്കനുസരിച്ച്, അടുത്ത വർഷം കുറഞ്ഞത് 10 ബഹുരാഷ്ട്ര കമ്പനികളെങ്കിലും മുംബൈയിൽ അവരുടെ ഇന്ത്യൻ യൂണിറ്റുകൾ ലിസ്റ്റ് ചെയ്യും.  മൂല്യനിർണ്ണയങ്ങൾ കമ്പനികളെ പ്രാരംഭ പബ്ലിക് ഓഫറുകളിലേക്ക് ആകർഷിക്കുന്നുണ്ടെന്ന് റോത്ത്‌സ്‌ചൈൽഡിലെ ഗ്ലോബൽ മാർക്കറ്റ് സൊല്യൂഷൻസ് വൈസ് ചെയർ ക്ലെയർ സഡൻസ്-സ്പിയേഴ്‌സ് പറഞ്ഞു. “പ്രാദേശികമായി ലിസ്റ്റ് ചെയ്യുന്നത് ദീർഘകാല പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. പങ്കാളിത്തം വർദ്ധിപ്പിക്കുന്നു,.മികച്ച മൂല്യനിർണ്ണയം നൽകുന്നതിനൊപ്പം ദൃശ്യപരത ഉയർത്തുന്നു,” സഡൻസ്-സ്പിയേഴ്‌സ് മുംബൈയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഈRead More →

ചൈനയുമായി വ്യാപാരം; നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തയ്യാറെന്ന് പിയൂഷ് ഗോയല്‍

മുംബൈ: ചൈനയുള്‍പ്പടെ കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ബാധകമായ നിക്ഷേപ നിയമങ്ങള്‍ പുന: പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകും. കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചതാണിത്. ഇടി സ്റ്റാര്‍ട്ട്പ്പ് അവാര്‍ഡ്സ് 2025 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 മുതല്‍ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാകുന്നു. സുരക്ഷാ ആശങ്കകള്‍ കാരണമാണിത്. നിലവില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (എഫ്ഡിഐ) മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇന്ത്യ-ചൈനRead More →

പോപ്പി – ജോണ്‍സ്: തലമുറകളെ കുട ചൂടിച്ചവര്‍

നാല് തലമുറകളായി മലയാളികളെ കുട ചൂടിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ കുട കമ്പനികളുടെ തറവാടായ  ആലപ്പുഴ തയ്യില്‍ കുടുംബത്തിന്റെ സംരംഭക യാത്ര ആരംഭിക്കുന്നത് 1950-കളിലാണ്. ‘കുട വാവച്ചന്‍’ എന്നറിയപ്പെടുന്ന തയ്യില്‍ എബ്രഹാം വര്‍ഗീസ് 1954-ല്‍ സെന്റ് ജോര്‍ജ്ജ് കുടയെന്ന ബ്രാന്‍ഡ് ആരംഭിച്ച കാലം മുതല്‍. 1968-ല്‍ എബ്രഹാം വര്‍ഗീസിന്റെ മരണശേഷം, മക്കളായ ബേബിക്കും (സ്‌കറിയ) എബ്രഹാമിനും ആയിരുന്നു കമ്പനിയുടെ സാരഥ്യം. 1995-ല്‍ കമ്പനി വിഭജിച്ച് സഹോദരങ്ങള്‍ ഇരുവരും പോപ്പി, ജോണ്‍സ്Read More →

‘നെഹ്‌റുവിന്റെ കൗശലക്കാരനായ  കൂട്ടുകാരന്‍’

ബുദ്ധിശാലിത്വവും നയതന്ത്ര വൈദഗ്ധ്യവും രാഷ്ട്രീയ കൗശലവും ഒരു വ്യക്തിയില്‍ ഇത്ര സമഞ്ജസമായി സമ്മേളിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ നമുക്ക് വെങ്ങാലില്‍ കൃഷ്ണന്‍ കൃഷ്ണമേനോന്‍ എന്ന പേരില്‍ വിളിക്കാം. ഇന്ത്യന്‍ ചരിത്രത്തിലെ ഒരു അത്യപൂര്‍വ കഥാപാത്രം. കോഴിക്കോട് പന്നിയങ്കരയില്‍ ജനനം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിശ്വസ്തന്‍. ലോകവേദികളില്‍ ഇന്ത്യയുടെ വാദമുഖങ്ങള്‍ അത്ര തീക്ഷ്ണതയോടെ അവതരിപ്പിച്ച മറ്റൊരു ഇന്ത്യക്കാരന്‍ ഉണ്ടാകില്ല. അന്താരാഷ്ട്രതലത്തില്‍ ഇത്രമേല്‍ ആഘോഷിക്കപ്പെട്ട മറ്റൊരു മലയാളിയും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തരRead More →