ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനമാകുമെന്ന് യുബിഎസ് റിസര്‍ച്ച്
ന്യൂഡല്‍ഹി: യുബിഎസ് ഗ്ലോബല്‍ റിസര്‍ച്ചിന്റെ അനുമാനപ്രകാരം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളര്‍ച്ച നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 7.4 ശതമാനമായി ഉയരും. മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 5.8 ശതമാനമായിരുന്നു. എങ്കിലും മൊത്തം വര്‍ഷത്തെ ജിഡിപി വളര്‍ച്ച 6.8 ശതമാനത്തിലൊതുങ്ങും. രണ്ടാംപകുതി വളര്‍ച്ച 6.3 ശതമാനമായി ചുരുങ്ങുന്നതോടെയാണിത്. യുഎസ് തീരുവകളുടെ ആഘാതം ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌ക്കരണത്തിന്റെ ഗുണങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കുമെന്ന് ഗവേഷണ സ്ഥാപനംRead More →





